വാഹനാപകടത്തിൽ മാധ്യമപ്രവർത്തകൻ ബഷീർ കൊല്ലപ്പെട്ടതിന് പിന്നാലെ ബാലഭാസ്‌കറിന്റെ മരണത്തിലെ ദുരൂഹതകള്‍ എടുത്തുപറഞ്ഞ് ബന്ധു പ്രിയ വേണുഗോപാൽ. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ തന്റെ സംശയങ്ങൾ ഉന്നയിച്ചിരിക്കുന്നത്. മരണത്തെക്കുറിച്ച് ചില സൂചനകള്‍ തരാന്‍ ബാലുച്ചേട്ടന്‍ തന്നെ ശ്രമിക്കുന്നില്ലേ?-എന്ന ചോദ്യത്തോടെയാണ് കുറിപ്പിന്റെ തുടക്കം. ആദ്യം സ്വര്‍ണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു… ഇപ്പോള്‍ വീണ്ടും അതുപോലെ ഒരു അപകടം, മരണം, തിരുത്തലുകള്‍ വേണ്ട FIR, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, പരുക്കുകളുടെ സ്വഭാവം, പൊലീസിന്റെ അമിതാവേശവും അലംഭാവവും…. അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന തരത്തില്‍ നമുക്ക് മുന്നിലുണ്ട്.. ഒരുപാടുണ്ട് ചര്‍ച്ചയാവാനും പുറത്തുവരാനും… #Justice4Balabhaskar അതിനുള്ള ഒരു വേദിയാവട്ടെ എന്നാണ് പ്രിയ വ്യക്തമാക്കുന്നത്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
തന്റെ മരണത്തെക്കുറിച്ച് ചില സൂചനകൾ തരാൻ ബാലുച്ചേട്ടൻ തന്നെ ശ്രമിക്കുന്നില്ലേ?
ആദ്യം സ്വർണ്ണക്കള്ളക്കടത്തുകേസ് എവിടെനിന്നോ പൊങ്ങിവന്നു…
ഇപ്പോൾ വീണ്ടും അതുപോലെ ഒരു അപകടം, മരണം, തിരുത്തലുകൾ വേണ്ട FIR, മൊഴിമാറ്റം, വാഹനത്തിന്റെ വേഗത, ഇടിയുടെ ആഘാതം, പരുക്കുകളുടെ സ്വഭാവം, പോലീസിന്റെ അമിതാവേശവും അലംഭാവവും…. അങ്ങനെ കൃത്യമായി താരതമ്യം ചെയ്യാവുന്ന തരത്തിൽ നമുക്ക് മുന്നിലുണ്ട്..
ഒരുപാടുണ്ട് ചർച്ചയാവാനും പുറത്തുവരാനും… #Justice4Balabhaskar അതിനുള്ള ഒരു വേദിയാവട്ടെ..
Post Your Comments