ന്യൂഡൽഹി: കശ്മീരില്‍ വരുന്ന എന്ത് തീരുമാനവും ഇന്ത്യയുടെ ആഭ്യന്തര വിഷയമാണ്. പാക് അധീന കശ്മീരും, അക്സായ് ചിന്നും ഭാരതത്തിന്റെ അഭിഭാജ്യ ഘടകമാണ്. ലോക്‌സഭയിൽ നിലപാട് വ്യക്തമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. പാക് അധീന കശ്മീരും ഇന്ത്യയുടെ ഭാഗം തന്നെയാണെന്നും അമിത് ഷാ വ്യക്തമാക്കി.ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയ പ്രമേയവും വിഭജിക്കാനുള്ള ബില്ലുകളും ലോക്‌സഭയില്‍ അവതരിപ്പിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ALSO READ: കശ്മീര്‍ പ്രശ്‌നം; പ്രതികരണവുമായി രാഹുല്‍ ഗാന്ധി
ചൈന കൈവശപ്പെടുത്തിയ ഭാഗവും നമ്മുടേത് തന്നെ. കശ്മീരില്‍ എന്തു നിയമം നിര്‍മിക്കണമെന്ന് ഇനി ഇന്ത്യന്‍ പാര്‍ലമെന്റ് തീരുമാനിക്കും. ബില്ല് പാസ്സാക്കിയെടുക്കാന്‍ ജീവന്‍ തന്നെ നല്‍കാന്‍ തയ്യാറാണ്. ഇത് രാഷ്ട്രീയനീക്കമല്ല, രാജ്യസുരക്ഷയെത്തന്നെ ബാധിക്കുന്ന കാര്യമാണ്. കശ്മീര്‍ ആഭ്യന്തര വിഷയമല്ലെന്ന് വാദിച്ച കോണ്‍ഗ്രസിന്റെ കക്ഷിനേതാവ് അധീര്‍ രഞ്ജന്‍ ചൗധുരിക്ക് അതിശക്തമായ ഭാഷയിലാണ് അമിത് ഷാ മറുപടി നല്‍കിയത്.
ALSO READ: കാശ്മീർ വിഷയം: കേന്ദ്ര നിലപാടിനെ പിന്തുണച്ച് കൂടുതൽ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്ത്
കോണ്‍ഗ്രസ് നിരയില്‍ ഇരിക്കുന്ന രാഹുല്‍ ഗാന്ധി മൗനം തുടരുകയാണ്. പ്രദേശിക പാര്‍ട്ടികള്‍ ഉള്‍പ്പെടെ വലിയൊരു വിഭാഗം കക്ഷികള്‍ സര്‍ക്കാരിനൊപ്പമാണ്. അതേസമയം തിങ്കാളാഴ്ച സഭയില്‍ കശ്മീര്‍ പ്രമേയം കീറിയെറിഞ്ഞ കേരള എംപിമാരായ ഹൈബി ഈഡനെയും ടി.എന്‍.പ്രതാപിനെയും സ്പീക്കര്‍ ചേംബറിലേക്ക് വിളിപ്പിച്ചു ശാസിച്ചിരുന്നു.
Post Your Comments