ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ കേന്ദ്രത്തിന്റെ നിലപാടിനെ പിന്തുണച്ച് കൂടുതൽ കോൺഗ്രസ് നേതാക്കൾ രംഗത്ത്. ജനാർദൻ ദ്വിവേദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ തീരുമാനത്തെ സ്വാഗതം ചെയ്‌തു.
കേന്ദ്ര നടപടിയെ മുതിർന്ന നേതാക്കളായ ഗുലാം നബി ആസാദ്, പി.ചിദംബരം തുടങ്ങിയവർ ശക്തമായി രാജ്യസഭയിൽ എതിർത്തിരുന്നു. ഇതിനു പിന്നാലെയാണ് ഹൈക്കമാൻഡിനെ ഞെട്ടിച്ചുകൊണ്ട് കൂടുതൽ നേതാക്കൾ മോദി സർക്കാരിന്റെ തീരുമാനത്തെ പിന്തുണച്ചത്. ബില്ലിനെ എതിർക്കുന്ന കോൺഗ്രസിന്റെ നിലപാടിൽ പ്രതിഷേധിച്ച് അസമിൽ നിന്നുള്ള അംഗവും,രാജ്യ സഭയിലെ വിപ്പുമായ ഭുവനേശ്വർ കലിംഗ രാജി വെച്ചു. രാജ്യസഭാ അംഗത്വം ഞാന്‍ രാജിവയ്ക്കുന്നു എന്നാണ് അദ്ദേഹം ട്വീറ്റില്‍ കുറിച്ചത്. ഭുബനേശ്വറിന് പുറമെ സമാജ്‌വാദി പാര്‍ട്ടി അംഗമായ സഞ്ജയ് സേഥും രാജ്യസഭാംഗത്വം രാജിവച്ചു. ഇദ്ദേഹം ബിജെപിയില്‍ ചേരുമെന്നാണ് റിപ്പോര്‍ട്ട്.
സര്‍ക്കാര്‍ തീരുമാനത്തെ എതിര്‍ക്കുന്ന കോണ്‍ഗ്രസ് നിലപാട് ജന വികാരത്തിന് എതിരാണെന്ന് ഭുബനേശ്വര്‍ പ്രതികരിച്ചതായി ടൈംസ് നൗ റിപ്പോര്‍ട്ട് ചെയ്യുന്നു. പാര്‍ട്ടി സ്വീകരിക്കുന്ന നയം ആത്മഹത്യാ പരമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
മറ്റ് മുതിർന്ന നേതാക്കന്മാരായ ദീപേന്ദർ ഹൂഡ,അഥിതി സിംഗ്, ,മുൻ എം.പി ജ്യോതി മിർദ തുടങ്ങിയവരും ഹൈക്കമാൻഡിന്റെ നിലപാടിനെ വിമർശിക്കുകയും , മോദി സർക്കാരിന്റെ തീരുമാനത്തെ പുകഴ്ത്തുകയും ചെയ്‌തു.
Post Your Comments