KeralaLatest News

മാധ്യമപ്രവർത്തകന്റെ മരണം: സംഭവ ദിവസം ശ്രീറാം വന്നത് മദ്യവും, മയക്കുമരുന്നും ഒഴുകുന്ന നിശാ പാർട്ടിയിൽ നിന്നോ? പൊലീസ് ബോധപൂർവം മറച്ചുവെയ്ക്കുന്നത് നിരവധി ദുരൂഹതകള്‍

തിരുവനന്തപുരം: മദ്യലഹരിയിൽ വാഹനമോടിച്ച് മാധ്യമ പ്രവർത്തകനെ കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെ രക്ഷിക്കാൻ ചില ഉന്നതർ ശ്രമം നടത്തുന്നതായി മരിച്ച കെഎം ബഷീറിന്റെ സഹപ്രവർത്തകർ ആരോപിച്ചു. സംഭവത്തില്‍ ദുരൂഹതകളേറെയാണ്.

പ്രതി ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചചിരുന്നുവെന്ന് അപകട സയത്ത് കൂടെ ഉണ്ടായിരുന്ന യുവതി വഫ മൊഴി നല്‍കിയിരുന്നു. എന്നാല്‍ രാത്രിയിലെ മദ്യപാന പാര്‍ട്ടിയെ കുറിച്ച്‌ അന്വേഷിക്കാന്‍ ഇതുവരെ പോലീസ് തയ്യാറായിട്ടില്ലെന്ന് ആരോപണം ഉയരുന്നുണ്ട്. ശ്രീറാം വന്നത് മദ്യവും, മയക്കുമരുന്നും ഒഴുകുന്ന നിശാ പാർട്ടിയിൽ നിന്നാണോയെന്നും, ശ്രീറാം മയക്കുമരുന്ന് ഉപയോഗിക്കാറുണ്ടോയെന്നുമുള്ള കാര്യങ്ങളിൽ പൊലീസ് വ്യക്തത വരുത്തിയിട്ടില്ല.

ALSO READ: ശ്രീറാം മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന് അന്വേഷിക്കും

കവടിയാര്‍ സിവില്‍ സര്‍വ്വീസസ് ഓഫീസേര്‍സ് ഇന്‍സ്റ്റിറ്റ്യൂട്ട് എന്ന സ്ഥാപനത്തിലായിരുന്നു അപകടം ഉണ്ടാകുന്നതിന് മൂന്ന് ദിവസം മുന്നേ ശ്രീറാം താമസിച്ചിരുന്നത്. എന്നാല്‍ അവിടെ ശ്രീറാം താമസിച്ച മുറി പരിശോധിക്കാനോ മദ്യകുപ്പികളും മറ്റും ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനോ ഇതുവരെ പൊലീസ് തയ്യാറായിട്ടില്ല. അതേസമയം ശ്രീറാം വെങ്കിട്ടരാമന്‍ താമസിച്ചിരുന്ന മുറി പൂട്ടി സീല്‍വെച്ചുവെന്നാണ് പോലീസ് വ്യക്തമാക്കുന്നത്.

രാത്രി വഫ ഗുഡ്നൈറ്റ് മെസേജ് അയച്ചപ്പോഴാണ് തിരികെ വിളിച്ച്‌ കടവടിയാര്‍ എത്താന്‍ വഫയോട് ശ്രീറാം ആവശ്യപ്പെട്ടത്. വഫ കൊടുത്ത മൊഴി ഇത്തരത്തിലാണെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇതിന്റെ ആധികാരികത പരിശോധിക്കാന്‍ ഫോണ്‍ കസ്റ്റഡിയിലെടുത്ത് സൈബര്‍ സെല്ലിൽ പരിശോദിക്കണം. എന്നാല്‍ പോലീസ് ഇതുവരെ മൊബൈല്‍ഫോണ്‍ കസ്റ്റഡിയിലെടുത്തില്ലെന്നാണ് ആരോപണം ഉയരുന്നത്.

ALSO READ: മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം മദ്യപിച്ചാണോ വാഹനമോടിച്ചത്? വഫയുടെ രഹസ്യമൊഴി പുറത്ത്

കവടിയാറിലെ സര്‍ക്കാര്‍ കെട്ടിടത്തില്‍ വെച്ചാണ് മദ്യസല്‍ക്കാരം നടന്നതെന്നാണ് സൂചന. എങ്കിൽ കൂടെ വേറെയും ഐഎഎസ് ഉദ്യോഗസ്ഥര്‍ പങ്കെടുത്തിട്ടുണ്ടാകാം എന്നും ആരോപണം ഉയരുന്നുണ്ട്. സര്‍ക്കാര്‍ ലക്ഷങ്ങൾ മുടക്കി നവീകരിച്ച കവടിയാറിലെ കെട്ടിടം സര്‍ക്കാര്‍ ആവശ്യത്തിന് വിട്ടുകൊടുക്കണമെന്ന് പലവട്ടം ആവശ്യപെട്ടിരുന്നു. എന്നാല്‍ ഐഎഎസ് സംഘം കെട്ടിടം കൈയ്യടിക്കി വെച്ചിരിക്കുകയാണെന്നാണ് ആക്ഷേപം. ഇപി ജയരാജന്‍ മന്ത്രിയായിരുന്ന സമയത്ത് ഈ കെട്ടിടമായിരുന്നു ഔദ്യോഗിക വസതിയായി ഏറ്റെടുക്കാന്‍ തീരമാനിച്ചത്. എന്നാല്‍ കെട്ടിടം വിട്ടുകൊടുക്കാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായിരുന്നില്ലെന്നും ആക്ഷേപം ഉയര്‍ന്നിരുന്നു.

അപകടം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തതിലും പ്രതിയായ ശ്രീറാമിന്റെ രക്തസാമ്പിൾ ശേഖരിക്കാന്‍ വൈകിയതിലും, മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്ത പ്രതി സ്വകാര്യാശുപത്രിയില്‍ പോയതിലും വീഴ്ചയുണ്ടായെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് മ്യൂസിയം ക്രൈം എസ്‌ഐ ജയപ്രകാശിനെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ട്. കേസന്വേഷണത്തിലും തെളിവ് ശേഖരണത്തിലും മ്യൂസിയം പോലീസിന് ഗുരുതര വീഴ്ചയുണ്ടായതായി കണ്ടെത്തിയതിനെത്തുടര്‍ന്ന്, തുടരന്വേഷണത്തിന് ക്രമസമാധാന ചുമതലയുള്ള അഡി. ഡിജിപി ഷേഖ് ദര്‍വേഷ് സാഹിബിന്റെ നേതൃത്വത്തില്‍ 6 ഉദ്യോഗസ്ഥരുള്ള പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button