തിരുവനന്തപുരം•മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീറിന്റെ മരണത്തിനിടയാക്കിയ അപകടത്തില്‍ കാര്‍ ഓടിച്ചിരുന്ന സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥന്‍ ശ്രീറാം വെങ്കിട്ടരാമന്‍ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നോ എന്ന കാര്യവും പോലീസ് അന്വേഷിക്കുമെന്ന് മംഗളം പത്രം റിപ്പോര്‍ട്ട് ചെയ്യുന്നു. നേരത്തെ നടത്തിയ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല.
ALSO READ: മാധ്യമപ്രവർത്തകന്റെ മരണം: ശ്രീറാം മദ്യപിച്ചാണോ വാഹനമോടിച്ചത്? വഫയുടെ രഹസ്യമൊഴി പുറത്ത്
പ്രത്യേക പോലീസ് സംഘത്തിലാണ് അന്വേഷണ ചുമതല. ക്രമസമാധാനപാലനചുമതലയുള്ള എ.ഡി.ജി.പി ഡോ.ഷെയ്ക്ക് ദർവേഷ് സാഹിബാണ് അന്വേഷണത്തിന് മേൽനോട്ടം വഹിക്കുന്നത്. ക്രൈംബ്രാഞ്ച് എസ്.പി എ.ഷാനവാസ്, തിരുവനന്തപുരം സിറ്റി നർക്കോട്ടിക്ക് സെൽ അസിസ്റ്റൻ്റ് കമ്മീഷണർ ഷീൻ തറയിൽ, വിഴിഞ്ഞം കോസ്റ്റൽ പോലീസ് സ്റ്റേഷൻ ഇൻസ്‌പെക്ടർ എ.അജി ചന്ദ്രൻ നായർ, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ ഇൻസ്‌പെക്ടർ എസ്.എസ് സുരേഷ് ബാബു എന്നിവരാണ് സംഘത്തിലുള്ളത്. ഷീൻ തറയിൽ ആണ് മുഖ്യ അന്വേഷണ ഉദ്യോഗസ്ഥൻ.
സംഭവവുമായി ബന്ധപ്പെട്ട് പോലീസിനെതിരെ ഉയർന്ന ആരോപണങ്ങൾ ഉൾപ്പെടെ സംഘം അന്വേഷിക്കും. എത്രയും വേഗം റിപ്പോർട്ട് നൽകാനാണ് സംഘത്തിന് നിർദ്ദേശം നൽകിയിരിക്കുന്നത്.
Post Your Comments