Latest NewsIndia

കാശ്മീർ വിഷയം: കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു

ന്യൂഡൽഹി: കാശ്മീർ വിഷയത്തിൽ വിശദമായ ചർച്ച നടത്താൻ സോണിയ ഗാന്ധി കോൺഗ്രസ് എം പി മാരുടെ യോഗം വിളിച്ചു. എം പി മാരോട് ഉടൻ ഡൽഹിയിലെത്താനാണ് സോണിയ നിർദേശിച്ചിരിക്കുന്നത്.

ALSO READ: കശ്മീര്‍ വിഭജനം: കടുത്ത പ്രതിഷേധവുമായി പാക്കിസ്ഥാന്‍, രാജ്യാന്തര തലത്തില്‍ പിന്തുണ ഉറപ്പാക്കാന്‍ നീക്കം

ലോക്‌സഭയിൽ കാശ്മീരിന്റെ പ്രത്യേക പദവി എടുത്തു കളഞ്ഞ ബിൽ ഇന്ന് പരിഗണിക്കാനിരിക്കെയാണ് കോൺഗ്രസ് ഡൽഹിയിൽ യോഗം ചേരുന്നത്. യോഗത്തിൽ ബില്ലിനെ സംബന്ധിച്ച് എന്ത് നിലപാട് സ്വീകരിക്കണമെന്ന് മുതിർന്ന നേതാക്കളുമായി ചർച്ച ചെയ്യും. അതേസമയം രാജ്യസഭയിൽ കാശ്മീർ ബിൽ 125 വോട്ടുകൾക്ക് ഇന്നലെ പാസാക്കിയിരുന്നു.

ALSO READ: ജമ്മു കശ്മീർ ബിൽ വിജയം ; പാര്‍ലമെന്റ് മന്ദിരം അലങ്കരിച്ച്‌ ആഘോഷം

ജമ്മു കശ്മീര്‍ ഇന്ത്യയുടെ ഭാഗമായത് 1947 ഒക്ടോബര്‍ 27 ന് അന്നത്തെ രാജാവ് മഹാരാജാ ഹരിസിങ് ഒപ്പുവെച്ച ലയന കരാറിന്റെ ഭാഗമായാണ്. ആര്‍ട്ടിക്കിള്‍ 370 നിലവില്‍ വന്നത് 1954ല്‍. കാശ്മീര്‍ വിഭജന തീരുമാനത്തെ എതിര്‍ കക്ഷികളില്‍ പെട്ടവര്‍ പോലും ഒറ്റയ്ക്കും കൂട്ടായും ധീരമെന്ന് വിശേഷിപ്പിക്കുന്നതായാണ് ബിജെപിയുടെ വിലയിരുത്തല്‍ . അതിനാല്‍ തന്നെ കാശ്മീര്‍ വിഭജിക്കാനും ആര്‍ട്ടിക്കിള്‍ 370 റദ്ദു ചെയ്യാനുമുള്ള തീരുമാനം കേന്ദ്ര സര്‍ക്കാരിന് രാഷ്ട്രീയ ലാഭമായി മാറും എന്ന വിലയിരുത്തലുകള്‍ ശക്തമാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button