USALatest NewsIndia

ബലാത്സംഗം ചെയ്‌ത യുവാവിന് ഇന്ത്യയിൽ ജാമ്യം; അമേരിക്കൻ യുവതി സുപ്രീം കോടതിയിലേക്ക്

ന്യൂഡൽഹി: ബലാത്സംഗ കുറ്റത്തിന് ജാമ്യം ലഭിച്ച ഇന്ത്യൻ യുവാവിനെതിരെ അമേരിക്കൻ യുവതി രംഗത്ത്. 2013 ൽ തന്നെ ലൈംഗികമായി പീഡിപ്പിച്ച ഇന്ത്യൻ യുവാവിന് ഡൽഹി ഹൈക്കോടതി ജാമ്യം നൽകിയതിൽ സോഷ്യൽ മീഡിയയിലൂടെയാണ്‌ ജെന്നിഫ ലോറൻ നീൽസൺ എന്ന അമേരിക്കക്കാരിയായ യുവതി പ്രതികരിച്ചത്. വീഡിയോ ഇപ്പോൾ വൈറൽ ആയിരിക്കുകയാണ്. ജൂലൈ 30 ന് പുറത്തുവന്ന വീഡിയോ ഇതിനോടകം ചർച്ചയായി കഴിഞ്ഞു.

https://twitter.com/santoshspeed/status/1157433384815099905

ഇന്ത്യൻ നീതി ന്യായവ്യവസ്ഥയ്‌ക്കെതിരെ വൻ വിമർശനമാണ് യുവതി സോഷ്യൽ മീഡിയയിലൂടെ നടത്തുന്നത്. യുവാവിന് വിചാരണക്കോടതി ആദ്യം ഏഴു വർഷം ശിക്ഷ വിധിച്ചിരുന്നു. എന്നാൽ ഡൽഹി ഹൈക്കോടതി അത് റദ്ദ്‌ ചെയ്‌ത്‌ അദ്ദേഹത്തിന് ജാമ്യം നൽകാൻ തീരുമാനിക്കുകയായിരുന്നു. ഇതാണ് യുവതിയെ ചൊടിപ്പിച്ചത്. ഡൽഹി ഹൈക്കോടതിയുടെ ഈ നീക്കത്തിനെതിരെ യുവതി സാൻ ഫ്രാൻസിസ്കോയിലെ ഇന്ത്യൻ കോൺസുലേറ്റിൽ പോയി പരാതി നൽകി. എന്നാൽ അവിടെ നിന്നും ഒരു നീതിയും ലഭിച്ചില്ലെന്ന് യുവതി പറയുന്നു. അതിനുശേഷമാണ് വീഡിയോ പോസ്റ്റ് ചെയ്‌തത്‌.

ALSO READ: ഉന്നാവോ പെണ്‍കുട്ടിയെ പരാമര്‍ശിച്ചുകൊണ്ടുള്ള ശശി തരൂരിന്റെ ട്വീറ്റ് വിവാദത്തിൽ

കോടതി നടപടികൾക്കായി തനിച്ച് ഇന്ത്യയിലേക്ക് പോകേണ്ടി വന്ന ദുരവസ്ഥയെക്കുറിച്ചും യുവതി പറയുന്നുണ്ട്. യുവാവിന് ജാമ്യം നൽകിയ ജഡ്‌ജിയേയും അവർ ശക്തമായി വിമർശിച്ചു. നീതി തേടി സുപ്രീം കോടതിയെ സമീപിക്കാനാണ് യുവതിയുടെ അടുത്ത നീക്കം.

shortlink

Related Articles

Post Your Comments

Related Articles


Back to top button