ന്യൂഡല്‍ഹി: ജമ്മുകശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തിന് പിന്തുണയുമായി തെലുങ്ക് ദേശം പാര്‍ട്ടി അദ്ധ്യക്ഷന്‍ ചന്ദ്രബാബു നായിഡു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തെ ടിഡിപി പിന്തുണക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ആന്ധ്രയ്ക്ക് പ്രത്യേക പദവി വേണമെന്നാവശ്യപ്പെട്ടാണ് നായിഡു എൻഡിഎയിൽ നിന്ന് പുറത്തു വന്നത്. ഇതിനെ തുടർന്ന് മറ്റു പ്രതിപക്ഷ പാർട്ടികളുമായി ചേർന്ന് ഇന്ത്യയുടെ ഭരണം പിടിക്കാൻ ഒരു ശ്രമവും നടത്തിയിരുന്നു.
എന്നാൽ ലോകസഭാ തെരഞ്ഞെടുപ്പിൽ ടിഡിപി ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾക്ക് കനത്ത തിരിച്ചടിയാണ് ഉണ്ടായത്. ആന്ധ്രയിൽ വൈഎസ്ആർ കോൺഗ്രസ് പാർട്ടി വൻവിജയം നേടി അധികാരത്തിലെത്തുകയും ചെയ്തു. അതിനിടെ നിരവധി ടിഡിപി നേതാക്കൾ ബിജെപിയിലേക്ക് ചേക്കേറുകയും ചെയ്തിരുന്നു . ഏറ്റവും ഒടുവിലാണ് നായിഡുവിന്റെ ഈ അഭിപ്രായ പ്രകടനം. ജമ്മുകശ്മീരിലെ ജനങ്ങളുടെ സമാധാനത്തിനും ക്ഷേമത്തിനും വേണ്ടി പ്രാര്‍ത്ഥിക്കുന്നതായി അദ്ദേഹം അറിയിച്ചു.
ട്വിറ്ററിലൂടെയാണ് ചന്ദ്രബാബു നായിഡു കേന്ദ്രസര്‍ക്കാരിന് പിന്തുണ അറിയിച്ചത്. നേരത്തെ ബില്ലിനെ പിന്തുണക്കുന്നതായി വ്യക്തമാക്കി നിരവധി പേരാണ് രംഗത്തെത്തിയത്. ജമ്മു കശ്മീരില്‍ കേന്ദ്രസര്‍ക്കാരിന്റെ തീരുമാനത്തെ പിന്തുണയ്ക്കുന്നുവെന്നും സമാധാനവും വികസനവും കൊണ്ടുവരുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും വ്യക്തമാക്കി ആംആദ്മി പാര്‍ട്ടി അദ്ധ്യക്ഷന്‍ അരവിന്ദ് കേജരിവാള്‍ ട്വീറ്റ് ചെയ്തിരുന്നു. ബിഎസ്പി അദ്ധ്യക്ഷ മായാവതിയും ബില്ലിനെ പിന്തുണക്കുമെന്ന് അറിയിച്ചു.
ബില്ലിനെ സ്വാഗതം ചെയ്യുന്നതായി ബിഎസ്പി എംപി സതീഷ് ചന്ദ്ര മിശ്ര വ്യക്തമാക്കി. ആണ്ണാഡിഎംകെ, വൈഎസ്‌ആര്‍ കോണ്‍ഗ്രസ്, ശിവസേന, ബിജെഡി എന്നീ പാര്‍ട്ടികളും ബില്ലിനെ അനുകൂലിക്കുന്നതായി അറിയിച്ചു.
Telugu Desam Party supports the Union Govt as it seeks to repeal Article 370. I pray for the peace and prosperity of the people of J&K.#Article370
— N Chandrababu Naidu (@ncbn) August 5, 2019
Post Your Comments