മുംബൈ : വ്യാപാര ആഴ്ചയിലെ ആദ്യ ദിനത്തിൽ തന്നെ ഓഹരി വിപണി നഷ്ടത്തിൽ തുടങ്ങി. സെന്‍സെക്‌സ് 620 പോയന്റ് താഴ്ന്ന് 36,497 ലും നിഫ്റ്റി 193 പോയന്റ് താഴ്ന്ന് 10,803 ലുമായിരുന്നു വ്യാപാരം. കനത്ത വില്‍പന സമ്മര്‍ദ്ദമാണ് തിരിച്ചടിക്ക് കാരണമെന്നാണ് റിപ്പോർട്ട്.
ബി.എസ്.ഇയിലെ 273 കമ്പനികളുടെ ഓഹരികള്‍ മാത്രമാണ് നേട്ടം സ്വന്തമാക്കിയത്. 1,287 ഓഹരികള്‍ നഷ്ടത്തിലാണ്. പൊതുമേഖല ബാങ്ക്, ലോഹം, വാഹനം, ഊര്‍ജം, എഫ്.എം.സി.ജി, ഇന്‍ഫ്ര, ഐടി വിഭാഗങ്ങളിലെ ഓഹരികളാണ് നഷ്ടത്തിലേക്ക് വീണത്.
Also read : ഇന്ത്യന്‍ ഓഹരി വിപണിയിലെ തകര്‍ച്ച : ഇടപെടലുമായി പ്രധാനമന്ത്രി
യെസ് ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എസ്.ബി.ഐ, വേദാന്ത, ഹിന്‍ഡാല്‍കോ, ടാറ്റ സ്റ്റീല്‍. റിലയന്‍സ്, ഐ.സി.ഐ.സി.ഐ ബാങ്ക്, ആക്‌സിസ് ബാങ്ക്, ഒ.എന്‍.ജി.സി, മാരുതി സുസുകി, ഐ.ഒ.സി, എച്ച്.ഡി.എഫ്.സി, ഐ.ടി.സി, കോള്‍ ഇന്ത്യ, ഹിന്ദുസ്ഥാന്‍ യുണിലിവര്‍ തുടങ്ങിയ ഓഹരികളും നഷ്ടത്തിലും ടി.സി.എസ്, ഇന്‍ഫോസിസ്, ബജാജ് ഓട്ടോ, സിപ്ല, ഭാരതി എയര്‍ടെല്‍ തുടങ്ങിയ ഓഹരികള്‍ നേട്ടത്തിലുമാണ്.
Post Your Comments