തിരുവനന്തപുരം: കാശ്മീർ വിഭജന ബിൽ രാജ്യസഭയിൽ പാസ്സായി. ബില്ലിനെ അനുകൂലിച്ച് 125 പേർ വോട്ടു ചെയ്‌തു. ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയുള്ള ഓഡിനന്‍സും തുടര്‍ന്ന് ബില്ലും അവതരിപ്പിക്കുന്നതിലൂടെ ബിജെപി നടപ്പിലാക്കുന്നത് സംഘപരിവാറിന്‍റെ ആറുപതിറ്റാണ്ടിലേറെയായുള്ള മുദ്രവാക്യം.
ബിജെപിയുടെ ആദ്യരൂപമായ ജനസംഘത്തിന്‍റെ സ്ഥാപകന്‍ ശ്യാമപ്രസാദ് മുഖർജി ഈ ഭരണഘടന വകുപ്പിനെതിരെ ഇത് ഉണ്ടാക്കിയ കാലത്ത് തന്നെ രംഗത്ത് എത്തിയിരുന്നു. ‘ഒരു രാജ്യം, ഒരു ഭരണഘടന, ഒരു പതാക’ എന്ന മുദ്രവാക്യം ഉയര്‍ത്തിയായിരുന്നു ഈ എതിര്‍പ്പ്.
പ്രതിപക്ഷ പാർട്ടികൾ പ്രമേയം കീറിയെറിഞ്ഞാണ് പ്രതിഷേധിച്ചത്. ലോക്‌സഭയിലും, രാജ്യ സഭയിലും കടുത്ത പ്രതിഷേധം തുടരുകയാണ്. അതേസമയം അണ്ണാ ഡിഎംകെ, ബിജെഡി, ബിഎസ്പി, ആം ആദ്‌മി തുടങ്ങിയ പാർട്ടികൾ പ്രമേയത്തെ പിന്തുണച്ചു. സമാധാനം പുനഃസ്ഥാപിച്ച ശേഷം കാശ്മീരിന് പൂർണ പദവി നൽകുമെന്ന് കേന്ദ്രം അറിയിച്ചു.അതേസമയം ജമ്മു കാശ്മീർ സാമ്പത്തിക സംവരണ ബിൽ ശബ്ദവോട്ടൊടെ രാജ്യ സഭയിൽ പാസ്സായി
Post Your Comments