ശ്രീനഗര്‍: ജമ്മുകശ്മീരിനെ രണ്ട് കേന്ദ്രഭരണ പ്രദേശങ്ങളാക്കി വിഭജിക്കാനും, പ്രത്യേക പദവി നല്കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കാനുമുള്ള കേന്ദ്രസര്‍ക്കാർ നടപടിക്കു പിന്നാലെ മുൻ മുഖ്യമന്ത്രിമാർ അറസ്റ്റിലായി. വീട്ടുതടങ്കലിലാക്കിയിരുന്ന മെഹബൂബ മുഫ്തിയെയും ഒമര്‍ അബ്ദുല്ലയെയുമാണ് അറസ്റ്റ് ചെയ്തത്. ഇവരെ വീടുകളില്‍നിന്ന് ഗസ്റ്റ്ഹൗസിലേക്കു മാറ്റി. മറ്റു രാഷ്ട്രീയ നേതാക്കളെയും അറസ്റ്റ് ചെയ്തതായ റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ടെങ്കിലും കാഷ്മീരിലെ ഇന്റര്‍നെറ്റ്, ടിവി സേവനങ്ങള്‍ നിരോധിച്ചിരിക്കുന്നതിനാല്‍ ഇത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.
കേന്ദ്ര സർക്കാർ നീക്കങ്ങളെ ശക്തമായി എതിര്‍ത്ത് മുന്‍ മുഖ്യമന്ത്രിയും പിഡിപി നേതാവുമായ മെഹബൂബ മുഫ്തിയും, ഒമര്‍ അബ്ദുള്ളയും രംഗത്തെത്തിയിരുന്നു. ഇന്ത്യന്‍ ജനാധിപത്യത്തിലെ കറുത്ത ദിനമാണിതെന്നും രാജ്യത്തു ദൂരവ്യാപക പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നും മെഹബൂബ കുറ്റപ്പെടുത്തിയിരുന്നു
Post Your Comments