മുംബൈ: ആര്‍ട്ടിക്കിള്‍ 370 സംബന്ധിച്ച കേന്ദ്ര തീരുമാനത്തെ പ്രശംസിച്ച് ശിവസേന. ഈ സംഭവവികാസത്തോടെ ഇന്ത്യ യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ സ്വതന്ത്രമായെന്നായിരുന്നു സേന നേതാവ് ഉദ്ധവ് താക്കറേയുടെ പ്രതികരണം.
ആര്‍ട്ടിക്കിള്‍ 370 നീക്കം ചെയ്തത് അന്തരിച്ച ബാല്‍ താക്കറെയുടെയും അടല്‍ ബിഹാരി വാജ്പേയിയുടെയും സ്വപ്നത്തിന്റെ പൂര്‍ത്തീകരണമാണെന്നും താക്കറെ പറഞ്ഞു. തങ്ങളുടെ രാഷ്ട്രീയ ഷൂകള്‍ ഉപേക്ഷിച്ച് ഇന്ത്യയുടെ പരമാധികാരത്തെ പിന്തുണയ്ക്കാന്‍ അദ്ദേഹം പ്രതിപക്ഷ പാര്‍ട്ടികളോട് അഭ്യര്‍ത്ഥിച്ചു. സര്‍ക്കാരിന്റെ നീക്കത്തെ സ്വാഗതം ചെയ്യാന്‍ ഒത്തുകൂടിയ പാര്‍ട്ടി പ്രവര്‍ത്തകര്‍ ദാദര്‍ പ്രദേശത്തെ ശിവസേന ആസ്ഥാനത്തിന് പുറത്ത് ആഘോഷങ്ങള്‍ സംഘടിപ്പിച്ചു.
ഇത് അഭിമാന നിമിഷവും രാജ്യത്തിന്റെ ചരിത്രദിനവുമാണെന്ന് യുവസേന നേതാവ് ആദിത്യ താക്കറേയും പറഞ്ഞു. ‘ജമ്മുവിലേക്കുള്ള സുരക്ഷിതവും പുരോഗമനപരവും തുറന്നതുമായ പാത’ എന്ന് കേന്ദ്രതീരുമാനത്തെ പ്രശംസിച്ച ആദിത്യ താക്കറേ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഷായെയും അഭിനന്ദിച്ചു,
Post Your Comments