ന്യൂഡല്‍ഹി: . ജമ്മു കാഷ്മീരില്‍ എന്താണ് നടക്കുന്നതെന്ന് ശശി തരൂര്‍. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.ഒമര്‍ അബ്ദുള്ള നിങ്ങള്‍ ഒറ്റയ്ക്കല്ല. ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന ഒരോരുത്തരും കാഷ്മീരിലെ മുഖ്യധാര നേതാക്കള്‍ക്കൊപ്പം നില്കുമെന്നും ശശി തരൂര്‍ ട്വീറ്റ് ചെയ്തു. ഒരു തെറ്റും ചെയ്യാത്ത നേതാക്കളെ ഒറ്റരാത്രിക്കൊണ്ട് അറസ്റ്റു ചെയ്യുന്നത് എന്തുകൊണ്ടാണെന്നും ശശി തരൂര്‍ ചോദിച്ചു.
You are not alone @OmarAbdullah. Every Indian democrat will stand with the decent mainstream leaders in Kashmir as you face up to whatever the government has in store for our country. Parliament is still in session & our voices will not be stilled. @INCIndia https://t.co/QqGa4EgrP3
— Shashi Tharoor (@ShashiTharoor) August 4, 2019
ജമ്മു കാഷ്മീര്‍ മുന്‍ മുഖ്യമന്ത്രിമാരായ ഒമര്‍ അബ്ദുള്ള, മെഹബൂബ മുഫ്തി എന്നിവരെ വീട്ടുതടങ്കലില്‍ ആക്കിയിരുന്നു. താന്‍ വീട്ടുതടങ്കലിലാണെന്ന് ഒമര്‍ അബ്ദുള്ള ട്വീറ്റ് ചെയ്തിരുന്നു. സമാന രീതിയില്‍ താനും തടങ്കലിലാണെന്ന് മെഹബൂബ മുഫ്തിയും ട്വീറ്റ് ചെയ്തു. ഇതിനു പിന്നാലെയാണ് നേതാക്കള്‍ക്ക് പിന്തുണയുമായി ശശി തരൂര്‍ രംഗത്തെത്തിയത്.പീപ്പിള്‍സ് കോണ്‍ഫറന്‍സ് നേതാവ് സജ്ജാദ് ലോണും വീട്ടുതടങ്കലിലാണ്.
കോണ്‍ഗ്രസ് നേതാവ് ഉസ്മാന് മജീദിനെയും സിപിഎം നേതാവ് യൂസഫ് തരിഗാമിയും അറസ്റ്റിലായതായും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. കാശ്മീരിൽ ഇന്ന് മുതൽ നിർധനാജ്ഞ പുറപ്പെടുവിച്ചിരിക്കുകയാണ്. സ്കൂളുകളും മറ്റും അടച്ചിട്ടു.
Post Your Comments