അബുദബാദി : ബലി പെരുന്നാൾ ദിനത്തോടനുബന്ധിച്ച് തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ട് യുഎഇ പ്രസിഡന്റ് ഹിസ് ഹൈനസ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ. വിവിധ കേസുകളിലായി ശിക്ഷ അനുഭവിക്കുന്ന 669 തടവുകാരെ മോചിപ്പിക്കുവാനാണ് അദ്ദേഹം ഉത്തരവിട്ടത്. അതോടൊപ്പം തന്നെ മോചിതരായ തടവുകാരുടെ സാമ്പത്തിക ബാധ്യതകൾ പരിഹരിക്കാമെന്നും ഉറപ്പ് നൽകി. തടവുകാർക്ക് ഒരു പുതിയ ജീവിതം ആരംഭിക്കാനും അവരുടെ കുടുംബങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാനുമുള്ള അവസരവുമാണ് ഈ മോചനത്തിലൂടെ ലക്ഷ്യമിടുന്നത്.
Also read : യുഎഇയിൽ കാലാവസ്ഥ മുന്നറിയിപ്പ്
Post Your Comments