KeralaLatest News

ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് സൂചന

തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമന്റെ രക്തപരിശോധനയില്‍ മദ്യത്തിന്റെ അംശം കണ്ടെത്താനായില്ലെന്ന് റിപ്പോർട്ട്. അപകടം നടന്നതിന് ശേഷം മണിക്കൂറുകള്‍ വൈകിയതു കൊണ്ട് ഫലം പോസിറ്റീവായിരിക്കില്ലെന്ന് നേരത്തെ തന്നെ എക്സാമിനര്‍ വ്യക്തമാക്കിയിരുന്നു. തിരുവനന്തപുരം കെമിക്കല്‍ ലാബിലാണ് പരിശോധന നടത്തിയത്. കെമിക്കല്‍ എക്സാമിനര്‍ നാളെ രാവിലെ റിപ്പോര്‍ട്ട് കൈമാറുമെന്നാണ് സൂചന. അതേസമയം മജിസ്ട്രേറ്റിന്റെ ഉത്തരവ് പ്രകാരം ശ്രീറാം വെങ്കിട്ടരാമനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റി. സി.ജെ.എം കോടതിയില്‍ ശ്രീറാം ജാമ്യാപേക്ഷ സമര്‍പ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button