KeralaLatest News

ചാവക്കാട് കൊലപാതകം: പ്രതികളെ അറസ്റ് ചെയ്യുന്നതിൽ വീഴ്ച്ച സംഭവിച്ചത് വ്യക്തമാണെന്ന് കെ മുരളീധരൻ

കോഴിക്കോട്: ചാവക്കാട് കൊലപാതകത്തിൽ പ്രതികളെ അറസ്റ് ചെയ്യുന്നതിൽ പൊലീസിന് വീഴ്ച്ച സംഭവിച്ചെന്ന് വ്യക്തമാക്കിയിരിക്കുകയാണ് കെ മുരളീധരൻ എം പി.

ALSO READ:കോൺഗ്രസ് പ്രവർത്തകന്റെ കൊലപാതകം: എസ്.ഡി.പി.ഐ പ്രവർത്തകന്‍ പിടിയിൽ

കോൺഗ്രസ് പ്രവർത്തകൻ നൗഷാദിനെ വെട്ടികൊലപ്പെടുത്തിയ സംഭവത്തിൽ എസ്‍ഡി‍പിഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യുന്നതിലാണ് വീഴ്ച സംഭവിച്ചിരിക്കുന്നത്. അഭിമന്യൂവിന്റെ കൊലപാതകിയെ അറസ്റ്റ് ചെയ്യുന്നതിലും ഈ വീഴ്ച തുടരുന്നതായും മുരളീധരൻ വ്യക്തമാക്കി.

ALSO READ:അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

മട്ടന്നൂർ എടയന്നൂരിലെ കോൺ​ഗ്രസ് പ്രവർത്തകൻ ഷുഹൈബിന്റെ കേസിലെ പ്രതികൾക്ക് കേസ് വാദിക്കാൻ സർക്കാർ വൻ പണം ചെലവഴിക്കുന്നതായും മുരളീധരൻ ആരോപിച്ചു. അഭിമന്യൂവിന്റെ കൊലപാതക മുതൽ എസ്‍ഡി‍പിഐ പ്രവർത്തകരോട് പൊലീസിന് മൃദു സമീപനമാണുള്ളത്. കെ മുരളീധരൻ എം പി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button