KeralaLatest News

അഭിമന്യുവിന്റെ കൊലപാതകം; പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ പോലീസ് റെയ്ഡ്

മലപ്പുറം: അഭിമന്യൂ കൊലക്കേസുമായി ബന്ധപ്പെട്ട് പോപ്പുലര്‍ ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ് നസുറുദ്ദീന്‍ എളമരത്തിന്റെ വീട്ടില്‍ പോലീസ് റെയ്ഡ് നടത്തി. വാഴക്കാട് പോലീസും സ്‌പെഷ്യല്‍ സ്‌ക്വാഡും ചേര്‍ന്നാണ് റെയ്ഡിന് നേതൃത്വം നല്‍കിയത്. അഭിമന്യൂ കൊലക്കേസിലെ പ്രധാന പ്രതികള്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളുടെ സഹായത്തോടെയാണ് ഒളിവില്‍ കഴിയുന്നതെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാന പ്രസിഡന്റിന്റെ വീട്ടില്‍ തന്നെ പോലീസ് റെയ്ഡ് നടത്തിയത്.

READ ALSO: Search അഭിമന്യുവിന്റെ കൊലപാതകം; 20 എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍

കേസില്‍ പ്രതികള്‍ വടക്കന്‍ ജില്ലകളിലേക്ക് കടന്നതായും നേരത്തെ പോലീസ് സൂചന ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ കണ്ണൂരിലെ വിവിധ മേഖലകളില്‍ പോലീസ് തെരച്ചില്‍ നടത്തിയെങ്കിലും ആരെയും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button