ഇന്ത്യൻ വിപണിയിൽ നിന്നും 50,034 ഇരുചക്രവാഹനങ്ങള്‍ തിരിച്ചു വിളിച്ച് ഹോണ്ട. ഡിസ്‌ക് ബ്രേക്ക് സംവിധാനമുള്ള ആക്ടിവ 125, ഗ്രാസിയ, ഏവിയേറ്റര്‍, CB ഷൈന്‍ എന്നീ ഇരുചക്ര വാഹനങ്ങളെയാണ് കൊമ്പന് തിരിച്ച് വിളിച്ചിരിക്കുന്നത്. ഫ്രണ്ട് ബ്രേക്കിനായുള്ള മാസ്റ്റര്‍ സിലിണ്ടറില്‍ പ്രശ്‌നം കണ്ടെത്തിയതിനെ തുടര്‍ന്നാണ് നടപടി.
Also read : പുതിയ ഇന്ധന സാങ്കേതിക വിദ്യ വാഹനങ്ങളില്‍ പരീക്ഷിച്ച് ഹോണ്ട കാര്‍സ് ഇന്ത്യ
വാറന്റി കഴിഞ്ഞ വാഹനങ്ങളെ പോലും തിരിച്ച് വിളിച്ച് ഈ പ്രശ്‌നം സൗജന്യമായി പരിഹരിക്കാനാണ് ഹോണ്ട അമ്പതിനായിരത്തോളം വാഹനങ്ങളെ തിരിച്ചുവിളിച്ചത്. കൂടാതെ ജനങ്ങള്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസ്യത നഷ്ടപ്പെടാതിരിക്കാൻ കൂടി വേണ്ടിയാണ് വാഹനങ്ങളിലെ പ്രശ്‌നം തിരിച്ചറിഞ്ഞ് തിരിച്ചുവിളിക്കാന്‍ കമ്പനി തയ്യാറാകുന്നത്.
Also read : വില്‍പ്പന കുറഞ്ഞു; ഈ മോഡല്‍ ബൈക്കുകളുടെ ഉല്‍പ്പാദനം അവസാനിപ്പിക്കാനൊരുങ്ങി ഹോണ്ട
മുന്‍ വീലുകളെ പൂര്‍ണമായി കറങ്ങാന്‍ ഡിസ്‌ക് അനുവദിക്കുന്നില്ലെന്നും ചില സന്ദര്‍ഭങ്ങളില്‍ മുന്‍ വീലുകളെ പൂര്‍ണമായും തടസപ്പെടുത്തുവെന്നും പ്രശ്‌നം ഡിസ്‌ക് റോട്ടറില്‍ മാത്രമല്ല, ബ്രേക്ക് ലിവറിനടുത്ത് സ്ഥിതി ചെയ്യുന്ന മാസ്റ്റര്‍ സിലിണ്ടറിലും കൂടിയാണെന്നും കമ്പനി പറയുന്നു.
Post Your Comments