KeralaLatest News

മാധ്യമ പ്രവർത്തകന്റെ മരണം, ശ്രീറാം വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി റിപ്പോർട്ട്, കാറോടിച്ചിരുന്നത് ഡ്രൈവറാണെന്ന് വാദം; സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കുന്നു.

തിരുവനന്തപുരം: സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിച്ച് മാധ്യമപ്രവര്‍ത്തകന്‍ മരിച്ച സംഭവത്തിൽ വെങ്കിട്ടരാമൻ മദ്യപിച്ചിരുന്നതായി വൈദ്യപരിശോധനയിൽ കണ്ടെത്തി. എന്നാൽ താനല്ല വാഹനം ഓടിച്ചിരുന്നത് എന്നാണ് ശ്രീറാം വെങ്കിട്ടരാമന്റെ വാദം. ഇത് സ്ഥിരീകരിക്കാന്‍ അപകടത്തിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിക്കുമെന്ന് പോലീസ് വ്യക്തമാക്കി.

എന്നാൽ വണ്ടിയിൽ ഉണ്ടായിരുന്ന വനിതാ സുഹൃത്തായ വഫായാണ് വാഹനം ഓടിച്ചിരുന്നതെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ പറയുന്നത്. ഇവരും മദ്യപിച്ചിരുന്നതായി വിവരമുണ്ട്.  ഇവരുടെ വൈദ്യപരിശോധന ഇതുവരെ നടന്നിട്ടില്ല. സമയം വൈകുന്നതനുസരിച്ച് ഈ സ്‌ത്രീയാണ് വാഹനമോടിച്ചിരുന്നെങ്കിൽ അത് സ്ഥിരീകരിക്കാനായേക്കില്ല.

ശനിയാഴ്ച പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം മ്യൂസിയം പോലീസ് സ്‌റ്റേഷന് സമീപമായിരുന്നു അപകടം. സിറാജ് ദിനപത്രം തിരുവനന്തപുരം യൂണിറ്റ് മേധാവി മലപ്പുറം തിരൂര്‍ സ്വദേശി കെ.എം. ബഷീര്‍(35) ആണ് മരിച്ചത്. അപകടത്തില്‍ ശ്രീറാം വെങ്കിട്ടരാമനും പരിക്കേറ്റു. ഇദ്ദേഹത്തെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ബഷീറിന്റെ ബൈക്കിന് പിന്നില്‍ ശ്രീറാം വെങ്കിട്ടരമാന്റെ കാറിടിക്കുകയായിരുന്നുവെന്നാണ് വിവരം. മലപ്പുറം തിരൂരില്‍ സിറാജ് ദിനപത്രത്തിന്റെ പ്രാദേശിക റിപ്പോര്‍ട്ടറായി പത്രപ്രവര്‍ത്തനം ആരംഭിച്ച കെ.എം. ബഷീര്‍ സിറാജ് ദിനപത്രത്തിന്റെ മലപ്പുറം സ്റ്റാഫ് റിപ്പോര്‍ട്ടറായും, തിരുവനന്തപുരം ബ്യൂറോ ചീഫായും പ്രവര്‍ത്തിച്ചിട്ടുണ്ട്. ഭാര്യ: ജസീല. മക്കള്‍: ജന്ന, അസ്മി

shortlink

Related Articles

Post Your Comments

Related Articles


Back to top button