മുംബൈ: വൻ നേട്ടം സ്വന്തമാക്കി രാജ്യത്തെ പ്രമുഖ ബാങ്കായ എസ്ബിഐ. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 2,312.02 കോടി രൂപയുടെ അറ്റലാഭം സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ സ്വന്തമാക്കി. കിട്ടാക്കടങ്ങളില്‍ കുറവ് വരുത്തിയും വരുമാനം വര്‍ധിപ്പിച്ചുമാണ് എസ്ബിഐ ഈ നേട്ടം കരസ്ഥമാക്കിയത്.
Also read : സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ അവസരം : ഇപ്പോൾ അപേക്ഷിക്കാം
അറ്റാദായ വളര്‍ച്ചയുടെ റിപ്പോര്‍ട്ട് പുറത്തു വന്നതിന് പിന്നാലെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ ഓഹരി മൂല്ല്യം വർധിച്ചു. 70,653.23 കോടി രൂപയാണ് എസ്ബിഐയുടെ ആകെ വരുമാനം. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഇതേപാദത്തില്‍ അറ്റാദായത്തില്‍ നഷ്ടം രേഖപ്പെടുത്തിയിരുന്നു. ഇതേപാദത്തില്‍ മുന്‍ സാമ്പത്തിക വര്‍ഷം 4,875.85 കോടി രൂപയുടെ നഷ്ടമാണ് ബാങ്ക് നേരിട്ടത്.
Post Your Comments