ഗോഹട്ടി: കോളജ് വിദ്യാര്‍ഥിനിയെ കൊലപ്പെടുത്തിയ കേസില്‍ ആണ് സുഹൃത്തിന് വധശിക്ഷ. ആസാമിലെ ഗോഹട്ടിയില്‍ ശ്വേത അഗര്‍വാളിനെ കൊന്നുകത്തിച്ച കേസില്‍ ആണ്‍സുഹൃത്ത് ഗോവിന്ദ് സിംഹാളിനെയാണ് കോടതി മരണംവരെ തൂക്കിലേറ്റാന്‍ വിധിച്ചത്. 2017 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോവിന്ദയുടെ വീടിന്റെ കുളിമുറിയില്‍ ശ്വേതയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗോവിന്ദയുടെ മാതാവിനെയും സഹോദരിയേയും ജീവപര്യന്തം തടവിന് ശിക്ഷിച്ചു.
ഗോവിന്ദയുടെ വാടകവീട്ടില്‍ പെണ്‍കുട്ടി എത്തി വിവാഹം സംബന്ധിച്ച് വഴക്കുണ്ടാക്കി. വാക്കേറ്റത്തിനിടെ ശ്വേതയുടെ തല ഗോവിന്ദ ഭിത്തിയില്‍ ഇടിച്ചു. ഗുരുതരപരിക്കേറ്റ ശ്വേത ബോധരഹിതയായി നിലത്തുവീണു. ഇതോടെ മരണപ്പെട്ടു എന്നുകരുതി ഗോവിന്ദയും മാതാവും സഹോദരിയും ചേര്‍ന്ന് ശ്വേതയുടെ ശരീരത്തില്‍ തീകൊളുത്തുകയും മൃതദേഹം ഒളിപ്പിക്കാന്‍ ശ്രമം നടത്തുകയുമായിരുന്നു.
Post Your Comments