Latest NewsIndia

കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന് വ​ധ​ശി​ക്ഷ

ഗോ​ഹ​ട്ടി: കോ​ള​ജ് വി​ദ്യാ​ര്‍​ഥി​നി​യെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ല്‍ ആ​ണ്‍ സു​ഹൃ​ത്തി​ന് വ​ധ​ശി​ക്ഷ. ആ​സാ​മി​ലെ ഗോ​ഹ​ട്ടി​യി​ല്‍ ശ്വേ​ത അ​ഗ​ര്‍​വാ​ളി​നെ കൊ​ന്നു​ക​ത്തി​ച്ച കേ​സി​ല്‍ ആ​ണ്‍​സു​ഹൃ​ത്ത് ഗോ​വി​ന്ദ് സിം​ഹാ​ളി​നെ​യാ​ണ് കോ​ട​തി മ​ര​ണം​വ​രെ തൂ​ക്കി​ലേ​റ്റാ​ന്‍ വി​ധി​ച്ച​ത്. 2017 ഡി​സം​ബ​റി​ലാ​ണ് കേസിനാസ്പദമായ സംഭവം നടന്നത്. ഗോ​വി​ന്ദ​യു​ടെ വീ​ടി​ന്‍റെ കു​ളി​മു​റി​യി​ല്‍‌ ശ്വേ​ത​യു​ടെ ക​ത്തി​ക്ക​രി​ഞ്ഞ മൃ​ത​ദേ​ഹം കണ്ടെത്തുകയായിരുന്നു. സംഭവത്തിൽ ഗോ​വി​ന്ദ‍​യു​ടെ മാ​താ​വി​നെ​യും സ​ഹോ​ദ​രി​യേ​യും ജീ​വ​പ​ര്യ​ന്തം ത​ട​വി​ന് ശിക്ഷിച്ചു.

ഗോ​വി​ന്ദ​യു​ടെ വാ​ട​ക​വീ​ട്ടി​ല്‍ പെ​ണ്‍​കു​ട്ടി എത്തി വിവാഹം സംബന്ധിച്ച് വഴക്കുണ്ടാക്കി. വാ​ക്കേ​റ്റ​ത്തി​നി​ടെ ശ്വേ​ത​യു​ടെ ത​ല ഗോ​വി​ന്ദ ഭി​ത്തി​യി​ല്‍ ഇ​ടി​ച്ചു. ഗു​രു​ത​ര​പ​രി​ക്കേ​റ്റ ശ്വേ​ത ബോ​ധ​ര​ഹി​ത​യാ​യി നി​ല​ത്തു​വീ​ണു. ഇ​തോ​ടെ മ​ര​ണ​പ്പെ​ട്ടു എ​ന്നു​ക​രു​തി ഗോ​വി​ന്ദ​യും മാ​താ​വും സ​ഹോ​ദ​രി​യും ചേ​ര്‍​ന്ന് ശ്വേ​ത​യു​ടെ ശ​രീ​ര​ത്തി​ല്‍ തീ​കൊ​ളുത്തുകയും മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കാ​ന്‍ ശ്ര​മം നടത്തുകയുമായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button