തിരുവനന്തപുരം: മതിയായ മഴ ലഭിച്ചില്ലെങ്കില്‍ ഈ മാസം 16 ന് ശേഷം സംസ്ഥാനത്ത് വൈദ്യുതി നിയന്ത്രണം ഉണ്ടാകുമെന്ന് വ്യക്തമാക്കി കെഎസ്ഇബി. കെഎസ്ഇബി ചെയര്മാന് എന്‍.എസ് പിള്ളയാണ് ഇക്കാര്യം അറിയിച്ചത്. നിലവിൽ ഡാമുകളിലെ ജലനിരപ്പ് 21 ശതമാനമാണ്. 86 ദിവസം കൂടി മാത്രമേ ഇതുപയോഗിച്ച് വൈദ്യുതി ഉൽപ്പാദിപ്പിക്കാൻ കഴിയുകയുള്ളു. വരുന്ന 16 ന് സ്ഥിതിവിലയിരുത്താന്‍ വീണ്ടും ഉന്നതല തയോഗം ചേരും. ഇതിനു ശേഷം ആവശ്യമായി വന്നാല്‍ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നാണ് റിപ്പോർട്ട്.
Post Your Comments