കോഴിക്കോട്: മുക്കത്തിനടുത്ത് കാരശ്ശേരിയില്‍ യുവതിയ്ക്ക് നേരെ ആസിഡ് ആക്രമണം നടത്തിയത് ആദ്യഭര്‍ത്താവ് സുഭാഷ് ആണെന്ന് വെളിപ്പെടുത്തൽ. കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ചായിരുന്നു ആക്രമണം. ആക്രമണത്തിന് ശേഷം യുവതിയെ അക്രമി കുത്തുകയും ചെയ്തു. ഗുരുതരമായി പരിക്കേറ്റ യുവതി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയ്ക്ക് ഭീഷണിയുണ്ടായിരുന്നുവെന്ന് അച്ഛന് ബാലകൃഷ്ണന് പറഞ്ഞു. യുവതിയെ ജീവിക്കാന്‍ അനുവദിക്കില്ലെന്ന് സുഭാഷ് ഭീഷണിപ്പെടുത്തിയിരുന്നുവെന്നും അച്ഛന് വ്യക്തമാക്കി.കാരശ്ശേരി ആനയാത്ത് ക്ഷേത്രത്തിനടുത്ത് വച്ച് യുവതിയെ അക്രമി പിന്തുടര്ന്നെത്തി ദേഹത്തേയ്ക്ക് ആസിഡൊഴിക്കുകയായിരുന്നു. ഇതിന് ശേഷം കത്തി കൊണ്ട് കുത്തി. ബഹളം കേട്ട് നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേക്കും അക്രമി ഓടി രക്ഷപെട്ടു.
Post Your Comments