വാഷിംഗ്ടണ്‍: വ്യാപാര രംഗത്ത് മെക്‌സിക്കോയ്ക്കും ക്യാനഡയ്ക്കും പ്രഥമ പരിഗണന നൽകി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. അതേസമയം ചൈനയെ തഴഞ്ഞതായി വിദേശ വാർത്ത ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. പ്രശസ്തമായ വാള്‍ സ്ട്രീറ്റ് ജേണലിന്റെ വിശകലനമാണ് അമേരിക്കയുടെ ചൈന വിരുദ്ധത പുറത്തുകൊണ്ടുവന്നിരിക്കുന്നത്. ചൈനയില്‍ നിന്നുള്ള ഇറക്കുമതി 12% കണ്ട് കുറച്ചപ്പോള്‍ കയറ്റുമതി 19% കുറച്ചു.
നടപ്പുവര്‍ഷത്തെ ആദ്യപകുതിയുടെ കണക്കെടുപ്പില്‍ ചൈനയേക്കാള്‍ അമേരിക്ക പ്രാധാന്യം നല്‍കിയത് മെക്‌സിക്കോയ്ക്കും ക്യാനഡയ്ക്കുമായിരുന്നുവെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. ആദ്യപകുതിയില്‍ മെക്‌സിക്കോയായിരുന്നു മുന്നില്‍
ചൈനയുടെ ഇടപെടല്‍ വേണ്ടരീതിയിലല്ല എന്ന് ട്രംപ് തുടക്കംമുതല്‍ കുറ്റപ്പെടുത്തിയിരുന്നു. ചൈനയും തിരിച്ച് പ്രതികാരനടപടികള്‍ എടുത്തിരുന്നു. ട്രംപ് അധികാരത്തില്‍ വന്നശേഷം ചൈന ഉല്‍പ്പന്നങ്ങള്‍ക്ക്‌മേല്‍ ഇറക്കുമതിച്ചുങ്കം 25% കൂട്ടിയിരുന്നു.
Post Your Comments