ന്യൂഡല്‍ഹി: ഹരിയാനയിലെ ഹിസാറിലെ സൈനിക ക്യാമ്പിൽ നിന്ന് സൈനിക രഹസ്യം ചോര്‍ത്തിയ സംഭവവുമായി ബന്ധപ്പെട്ട് മൂന്നു പേര് അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗര്‍ സ്വദേശികളായ രഖിബ് (34), മഹ്താബ് (28), ശ്യാമിലി സ്വദേശി ഖാലിദ് (25) എന്നിവരാണ് പിടിയിലായത്. ഇവരുടെ ഫോണില്‍ നിന്ന് സൈനിക ക്യാമ്പുകളുടെ ഫോട്ടോകളും വീഡിയോകളും സൈനികരുടെ സഞ്ചാരപാതയുടെ ദൃശ്യങ്ങളും കണ്ടെടുത്തതായി പൊലീസ് അറിയിച്ചു. ഇവര്‍ ഹിസാര്‍ കന്റോണ്മെന്റില് കെട്ടിടനിര്‍മാണ കമ്പനിയില്‍ ജോലി ചെയ്തുവരികയായിരുന്നു. പാക് ഏജന്‍റുകളുമായി ഇവര്‍ വാട്സാപ്പില്‍ വോയിസ്, വീഡിയോ കോളുകളിലൂടെ ബന്ധപ്പെട്ടിരുന്നെന്ന് മിലിട്ടറി ഇന്‍റലിജന്‍സ് കണ്ടെത്തിയിരുന്നു. വിശദമായ ചോദ്യം ചെയ്യലിനായി മൂവരെയും ഹിസാര്‍ പൊലീസ് കസ്റ്റഡിയിൽ വാങ്ങി.
Post Your Comments