ന്യൂഡൽഹി: ഇന്ത്യൻ പ്രധാന മന്ത്രി നരേന്ദ്ര മോദിക്കെതിരെ വീണ്ടും രാഹുൽ ഗാന്ധിയുടെ വിമർശനം. മോദി സര്‍ക്കാരിനും ധനമന്ത്രി നിര്‍മ്മല സീതാരാമനുമെതിരെയാണ് രാഹുൽ ഇത്തവണ വിമർശനം ഉന്നയിച്ചിരിക്കുന്നത്.
ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥ പാളം തെറ്റിയിരിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി. ഇത് നിലവിലെ കേന്ദ്ര സര്‍ക്കാര്‍ കാരണമാണ്. ധനമന്ത്രി നിര്‍മ്മല സീതാരാമന് കഴിവില്ലാത്തവരാണെന്ന് തുറന്നടിച്ച രാഹുല്‍ ഇന്ത്യ സമീപ ഭാവിയില്‍ തന്നെ സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കേണ്ടി വരുമെന്നും പറഞ്ഞു.
”മിസ്റ്റര്‍ പ്രധാനമന്ത്രീ, സാമ്പത്തിക രംഗം പാളം തെറ്റിയിരിക്കുന്നു. തുരങ്കത്തിന്റെ അറ്റത്ത് വെളിച്ചമില്ലാത്ത അവസ്ഥയാണ്. നിങ്ങളുടെ കഴിവ് കെട്ട ധനകാര്യമന്ത്രി പറയുന്നത് അവിടെ വെളിച്ചമുണ്ട് എന്നാണെങ്കില്‍, എന്നെ വിശ്വസിക്കൂ.. അത് സാമ്പത്തിക മാന്ദ്യത്തിന്റെ തീവണ്ടി അതിവേഗത്തില്‍ കുതിച്ച് വരുന്നതിന്റെതാണ് ” ട്വിറ്ററിലെ രാഹുലിന്റെ വാക്കുകള്‍ ഇങ്ങനെയായിരുന്നു.
Post Your Comments