ന്യൂഡല്‍ഹി: രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ പാളം തെറ്റിയെന്നും വരാനിരിക്കുന്നത് മാന്ദ്യത്തിന്റെ കാലമാണെന്നും രാഹുൽ ഗാന്ധി. ട്വിറ്ററിലൂടെയാണ് രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. മിസ്റ്റര്‍ പി.എം., സമ്പദ്ഘടന പാളം തെറ്റിയിരിക്കുന്നു. വെളിച്ചത്തിന്റെ ഒരു കണിക പോലും കാണാനില്ലെന്നാണു തോന്നുന്നത്. വെളിച്ചം കാണുന്നുണ്ടെന്നാണ് താങ്കളുടെ കഴിവുകെട്ട ധനമന്ത്രി താങ്കളോടു പറയുന്നതെങ്കില്‍ എന്നെ വിശ്വസിക്കൂ, മാന്ദ്യത്തിന്റെ തീവണ്ടിയാണ് അതിവേഗത്തില്‍ പാഞ്ഞുവരുന്നതെന്ന് രാഹുൽ ഗാന്ധി വ്യക്തമാക്കി.
Mr PM, The economy has derailed and there seems to be no light at the end of the tunnel. If your incompetent FM is telling you there is light, trust me it’s the train of recession coming at full throttle.https://t.co/ewoVj5m27X
— Rahul Gandhi (@RahulGandhi) August 1, 2019
Post Your Comments