ലണ്ടൻ: സിംബാബെ ക്രിക്കറ്റ് ബോർഡിനെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി ) വിലക്കിയത് അടുത്തിടെയാണ്. ക്രിക്കറ്റ് ബോർഡിൽ രാഷ്ട്രീയ ഇടപെടലുകൾ നടത്തിയതിനെത്തുടർന്നായിരുന്നു വിലക്ക്. എന്നാൽ ടീമിന് ഇപ്പോഴും ദ്വി രാഷ്ട്ര മത്സരങ്ങൾ കളിക്കാനാകും. വിലക്കിനെത്തുടർന്ന് ടീമിന് ഫണ്ട് നൽകുന്നത് ഐസിസി നിർത്തിയിരുന്നു. ഈ സാഹചര്യത്തിൽ പ്രതിഫലം വാങ്ങാതെ തന്നെ ടീമിനൊപ്പം കളിക്കാൻ തയ്യാറായിരിക്കുകയാണ് ചില താരങ്ങൾ.
സിംബാബെ ടീമിന്റെ അടുത്ത മത്സരം ട്വന്റി 20 യോഗ്യത മത്സരങ്ങളാണ്. ഈ മത്സരത്തിൽ യാതൊരു പ്രതിഫലവും വാങ്ങാതെ കളിയ്ക്കാൻ തയ്യാറായി ഒട്ടനവധി താരങ്ങലാണ് മുന്നോട്ട് വന്നിരിക്കുന്നത്.
സിംബാബ്‌വെയില്‍ ക്രിക്കറ്റ് തുടരണമെന്നാണ് തങ്ങളുടെ ആഗ്രഹമെന്നും എന്നാല്‍ അത് നിയമമനുസരിച്ച് ആയിരിക്കണമെന്നും ഐ സി സി അദ്ധ്യക്ഷന്‍ ശശാങ്ക് മനോഹര്‍ മുമ്പ് വ്യക്തമാക്കിയിരുന്നു. ബോര്‍ഡിന്റെ പ്രവര്‍ത്തനം സ്വതന്ത്രമാകാന്‍ മൂന്ന് മാസത്തെ സമയം അനുവദിച്ചതായും അദ്ദേഹം പറഞ്ഞിരുന്നു.
Post Your Comments