സംസ്ഥാനത്ത് മില്‍മ പാലിന്റെ വില വർധിപ്പിക്കുമെന്ന് സൂചന. ക്ഷീരകര്‍ഷകര്‍ക്ക് ലാഭം കിട്ടണമെങ്കില്‍ വില വര്‍ദ്ധിപ്പിക്കണമെന്ന് വ്യക്തമാക്കി മില്‍മ ഫേഡറേഷന്‍ സര്‍ക്കാരിനെ സമീപിച്ചു. നിരക്ക് വര്‍ദ്ധന സംബന്ധിച്ച് പഠിക്കാന്‍ മില്‍മ ഒരു സമിതിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഈ സമിതി ഒരാഴ്ചക്കകം റിപ്പോര്‍ട്ട് നല്‍കും. ഇതിന്റെ അടിസ്ഥാനത്തിലാണ് ലിറ്ററിന് എത്ര രൂപ വർധിപ്പിക്കണമെന്ന് തീരുമാനിക്കുന്നത്. കാലിത്തീറ്റ, പിണ്ണാക്ക്, ചോളമടക്കമുള്ളവയുടെ വില കൂടിയ സാഹചര്യത്തില്‍ വില വർധനവ് ആവശ്യമാണെന്നാണ് മിൽമ വ്യക്തമാക്കുന്നത്. വില വർധിപ്പിച്ചില്ലെങ്കിൽ സര്‍ക്കാര്‍ ഇന്‍സെന്റീവ് അനുവദിക്കണമെന്നും മില്‍മ വ്യക്തമാക്കുന്നു.
Post Your Comments