
കുവൈറ്റ് : പ്രവാസിയെ മര്‍ദിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്തയാൾക്ക് കുവൈറ്റി പൗരന് 17 വര്‍ഷം ജയില്‍ ശിക്ഷ വിധിച്ചു. . വധശ്രമത്തിന് 15 വര്‍ഷം ജയില്‍ ശിക്ഷയും മര്‍ദിച്ചതിനും കടയ്ക്ക് നാശനഷ്ടങ്ങളുണ്ടാക്കിയതിനുമായി രണ്ട് വര്‍ഷം ശിക്ഷയുമാണ് കുവൈറ്റ് കോടതി വിധിച്ചത്.
അല്‍ ശുവൈഖ് ഇന്‍ഡസ്ട്രിയല്‍ സോണില്‍ വെച്ച് ഈജിപ്ഷ്യന്‍ പൗരനെ ഇയാള്‍ ക്രൂരമായി മർദ്ദിക്കുകയായിരുന്നു. മുഖത്തുള്‍പ്പെടെ മര്‍ദനമേറ്റ ഈജിപ്തുകാരന് ഗുരുതരമായി പരിക്കേറ്റിരുന്നു. ശേഷം വീഡിയോ ചിത്രീകരിച്ച പ്രതി, ഇത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിച്ചതോടെ പൊലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.
Post Your Comments