ദുബായ്: കുറഞ്ഞ പലിശനിരക്കിൽ വായ്പകൾ ലഭ്യമാക്കാനൊരുങ്ങി യു എ ഇ നീക്കം തുടങ്ങി. ഹ്രസ്വകാല വായ്പയെടുക്കുന്നതിനുള്ള റിപ്പോ നിരക്ക് 25 ബിപിഎസ് കുറച്ചതായി യുഎഇ സെൻട്രൽ ബാങ്ക് പ്രസ്താവനയിൽ പറഞ്ഞു. അതുമൂലം കുറഞ്ഞ പലിശ നിരക്കിൽ ഉപയോക്താവിന് വായ്‌പകൾ ലഭ്യമാകും. വ്യാഴാഴ്ച മുതൽ ഡെപ്പോസിറ്റ് സർട്ടിഫിക്കറ്റ് നൽകുന്നതിന് ബാധകമായ പലിശനിരക്കും കുറയ്ക്കുകയാണെന്ന് യുഎഇ സെൻട്രൽ ബാങ്ക് വ്യക്തമാക്കി.
സൗദി അറേബ്യയിലെയും ബഹ്‌റൈനിലെയും സെൻട്രൽ ബാങ്കുകൾ ഈ നിരക്കിനെ അതേ മാർജിനിൽ കുറച്ചു. 300 ബിപിഎസിൽ നിന്ന് 275 ബേസിസ് പോയിന്റായി ബാങ്കുകൾക്ക് വായ്പ നൽകാനുള്ള റെപ്പോ നിരക്ക് വെട്ടിക്കുറച്ചതായും റിവേഴ്‌സ് റിപ്പോ വാണിജ്യ ബാങ്കുകൾ സെൻട്രൽ ബാങ്കിൽ പണം നിക്ഷേപിക്കുന്ന നിരക്കിനെ അതേ മാർജിനിൽ കുറച്ചതായും സൗദി അറേബ്യൻ മോണിറ്ററി അതോറിറ്റി അറിയിച്ചു.
ഒരാഴ്ചത്തെ നിക്ഷേപ സൗകര്യം 2.75 ശതമാനത്തിൽ നിന്ന് 2.50 ശതമാനമായി കുറയ്ക്കാൻ സെൻട്രൽ ബാങ്ക് ബഹ്‌റൈൻ തീരുമാനിച്ചു. ഓവർനൈറ്റ് ഡെപ്പോസിറ്റ് നിരക്ക് 2.5 ശതമാനത്തിൽ നിന്ന് 2.25 ശതമാനമായും വായ്പാ നിരക്ക് 4.5 ശതമാനത്തിൽ നിന്ന് 4.25 ശതമാനമായും കുറച്ചു.
Post Your Comments