മൊഹാലി: ഐഫോണ്‍ 7 പ്ലസ് ഓര്‍ഡര്‍ ചെയ്തതയാൾക്ക് സോപ്പ് ലഭിച്ച കേസിൽ : പ്രമുഖ ഓൺലൈൻ വ്യാപാര സൈറ്റായ സ്‌നാപ് ഡീലിന് പിഴ ശിക്ഷ. ഒരു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാനാണ് ഉപഭോക്ത അവകാശ സംരക്ഷണ ഫോറം ഉത്തരവിട്ടത്. രണ്ട് വര്‍ഷം മുന്‍പ് പര്‍വീന്‍ കുമാര്‍ ശര്‍മ എന്ന ഉപഭോക്താവ് പരാതിയുമായി രംഗത്തെത്തിയത്.
2017 മാര്‍ച്ച് നാലിനാണ് പര്‍വീന്‍ സ്‌നാപ്ഡീലില്‍ ഫോണിന് ഓർഡർ നൽകിയത്. രണ്ട് ദിവസത്തിന് ശേഷം പാർസൽ ലഭിച്ചു. ഇത് തുറന്നു പരിശോധിച്ചപ്പോഴാണ് ഐഫോണ്‍ 7 പ്ലസിനു പകരം സോപ്പ് ലഭിച്ചത്. ഉടൻ തന്നെ സ്‌നാപ്ഡീലിനെ സമീപിച്ചെങ്കിലും ഒരു നടപടിയുമുണ്ടായില്ലെന്നും, പരാതി നല്‍കിയതോടെ യൂസര്‍ അക്കൗണ്ട് വരെ സ്‌നാപ്ഡീല്‍ ഇല്ലാതാക്കിയെന്നുംപര്‍വീന്‍ കുമാര്‍ ശര്‍മ പറയുന്നു.
Post Your Comments