Latest NewsNewsIndia

‘ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്’ ; സൊമാറ്റോയ്ക്ക് പിന്തുണയുമായി പ്രമുഖ ഭക്ഷണവിതരണ ശ്യംഖല

ട്വിറ്ററിലൂടെയാണ് ഊബര്‍ ഈറ്റ്‌സ് തങ്ങളുടെ നിലപാട് അറിയിച്ചത്.

ന്യൂഡല്‍ഹി: ഡെലിവറി ബോയി അഹിന്ദുവായ കാരണത്താല്‍ ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നിഷേധിച്ച ഉപഭോക്താവിന് മറുപടി നല്‍കിയ സൊമാറ്റോയ്ക്ക് പിന്തുണയുമായി ഓണ്‍ലൈന്‍ ഭക്ഷണ വിതരണ ശ്യംഖലയായ ഊബര്‍ ഈറ്റ്‌സ് ഇന്ത്യ. ട്വിറ്ററിലൂടെയാണ് ഊബര്‍ ഈറ്റ്‌സ് തങ്ങളുടെ നിലപാട് അറിയിച്ചത്. ‘സൊമാറ്റോ, ഞങ്ങള്‍ നിങ്ങളുടെ കൂടെയുണ്ട്’ -എന്നാണ് ഊബര്‍ ഈറ്റ്‌സ് അധികൃതര്‍ ട്വിറ്ററില്‍ കുറിച്ചത്.

ഹിന്ദു അല്ലാത്ത ഡെലിവറി ബോയ് ആണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞതോടെ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തയാള്‍ക്ക് സൊമറ്റോയുടെ സ്ഥാപകന്‍ മറുപടി നല്‍കിയിരുന്നു. ഹിന്ദുവല്ലാത്തയാളാണ് ഭക്ഷണം കൊണ്ടുവരുന്നതെന്ന് അറിഞ്ഞു. ഡെലിവറി ബോയിയെ മാറ്റാന്‍ അവര്‍ തയ്യാറായില്ല, ക്യാന്‍സല്‍ ചെയ്താല്‍ പണം തിരികെ നല്‍കില്ലെന്നും അവര്‍ പറഞ്ഞു. എന്നാല്‍ ആ ഓര്‍ഡര്‍ സ്വീകരിക്കാന്‍ നിങ്ങള്‍ക്കെന്നെ നിര്‍ബന്ധിക്കാനാവില്ല. എനിക്ക് പണം തിരികെ വേണ്ട ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്താല്‍ മതിയെന്നായിരുന്നു അമിത് ശുക്ല എന്നയാള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. ഈ പോസ്റ്റ് നിമിഷങ്ങള്‍ക്കകം വൈറലായി. ഇത് ശ്രദ്ധയില്‍പ്പെട്ട സൊമാറ്റോ അധികൃതര്‍ മറുപടി നല്‍കുകയായിരുന്നു.

ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമെന്നത് മതമാണെന്നുമായിരുന്നു ഈ പോസ്റ്റിന് സൊമാറ്റോയുടെ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയല്‍ നല്‍കിയ മറുപടി. ഇന്ത്യയുടെ സംസ്‌കാരത്തില്‍ അഭിമാനമുണ്ട്. വ്യത്യസ്ത വിഭാഗക്കാരായ ഉപയോക്താക്കളെക്കുറിച്ച് ബഹുമാനമുണ്ട്. എന്നാല്‍ മൂല്യങ്ങളെ ഖണ്ഡിച്ച് വരുന്ന ഓര്‍ഡറുകള്‍ നഷ്ടമാകുന്നതില്‍ വിഷമമില്ലെന്നാണ് ദീപിന്ദര്‍ ഗോയല്‍ ട്വീറ്റ് ചെയ്തത്. കുറഞ്ഞ സമയത്തിനുള്ളില്‍ ദീപിന്ദറിന്റെ പോസ്റ്റ് സമൂഹമാധ്യമങ്ങള്‍ ഏറ്റെടുക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button