ന്യൂഡല്‍ഹി: മുത്തലാഖ് ബില്‍ രാജ്യസഭയിലും പാസാക്കുന്നതിന് നടപടികള്‍ സ്വീകരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയറിയിച്ച് അനവധി മുസ്ലീം സ്ത്രീകള്‍. ന്യൂഡല്‍ഹിയില്‍ ബി.ജെ.പി. നേതാവ് വിജയ് ഗോയലിന്റെ വസതിയിലും പന്ത് മാര്‍ഗിലും സംഘടിപ്പിച്ച പരിപാടികള്‍ക്കിടെയാണ് മുസ്ലീം സ്ത്രീകള്‍ നന്ദി അറിയിച്ചത്.
ഞങ്ങള്‍ ശക്തരായി തോന്നുന്നുവെന്ന് ഇവര്‍ പരിപാടിക്കിടെ പറഞ്ഞു. മോദി മുത്തലാഖ് നിരോധിക്കുമെന്നും അതിനെതിരേ പോരാടാന്‍ അവകാശം നേടിത്തരുമെന്നും തങ്ങള്‍ക്കു വലിയ പ്രതീക്ഷയുണ്ടായിരുന്നെന്നും അവര്‍ വ്യക്തമാക്കി. ഇനി മുതല്‍ ഭര്‍ത്താക്കന്മാരാല്‍ ഉപേക്ഷിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ക്ക് നിയമപരമായി അതിനെ നേരിടാന്‍ സാധിക്കുമെന്ന് മറ്റൊരു വനിത പറഞ്ഞു.
മൂന്ന് തവണ തലാഖ് ചൊല്ലി ഉപേക്ഷിക്കുന്ന മുസ്ലിം പുരുഷന്മാരില്‍ നിന്നും തങ്ങളെ സംരക്ഷിച്ച ബി.ജെ.പിക്കും മോദിക്കും മുസ്ലീം വനിതകള്‍ ഒരുപോലെ നന്ദി അറിയിച്ചു. അതേസമയം പ്രധാനമന്ത്രി ഒരിക്കലും വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കുന്ന ആളല്ലെന്നും ജനങ്ങളുടെ ക്ഷേമം മാത്രമാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കറും വ്യക്തമാക്കി.
Post Your Comments