ന്യൂഡൽഹി: മതപരമായ കാര്യങ്ങളിൽ സർക്കാർ ഇടപെടുന്നത് എന്തിനാണെന്ന് പിണറായി സർക്കാരിന് സുപ്രീംകോടതിയുടെ വിമർശനം. കേരളത്തിലെ ക്രിസ്തീയ സഭകൾ തമ്മിൽ നിലനിൽക്കുന്ന തർക്കത്തെ കുറിച്ച് പ്രതികരിക്കുമ്പോഴാണ് ജസ്റ്റിസ് അരുൺ മിശ്ര അദ്ധ്യക്ഷനായ ബെഞ്ച് ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിച്ചത്. സഭാതർക്ക വിഷയങ്ങളിൽ സംസ്ഥാന സർക്കാരാണ് കുഴപ്പമുണ്ടാക്കുന്നതെന്നും ജസ്റ്റിസ് മിശ്ര പറയുകയുണ്ടായി.
കേരളത്തിലെ സഭകൾ തമ്മിലുള്ള പ്രശ്നങ്ങൾ നോക്കിയാൽ ഈ കേസിൽ വീണ്ടും വീണ്ടും ഹർജികൾ വന്നുകൊണ്ടിരിക്കുകയാണ്. നിരവധി ഹർജികളാണ് ഇങ്ങനെ സമർപ്പിക്കപ്പെടുന്നത്. പണമുള്ളവർ പിന്നെയും പിന്നെയും കേസുകൾ നടത്തും. മതപരമായ കാര്യങ്ങളിൽ കേരള സർക്കാരിനെന്താണ് കാര്യമെന്നും സർക്കാരാണ് കുഴപ്പമുണ്ടാകുന്നതെന്നുമാണ് ജസ്റ്റിസ് മിശ്ര ചോദിച്ചത്.
Post Your Comments