വാര്‍ത്താ ചാനലുകളില്‍ അവതാരകര്‍ക്കും റിപ്പോര്‍ട്ടര്‍മാര്‍ക്കും സംഭവിക്കുന്ന രസകരമായ അബദ്ധങ്ങള്‍ കാഴ്ച്ചക്കാരന് പലപ്പോഴും ചിരി സമ്മാനിക്കാറുണ്ട്. സാമൂഹ്യമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലായി കൊണ്ടിരിക്കുന്നത് പാക്കിസ്ഥാന്‍ റിപ്പോര്‍ട്ടറുടെ പ്രളയ റിപ്പോര്‍ട്ടിങ് ആണ്. അസദര്‍ എന്ന പാക് മാധ്യമപ്രവര്‍ത്തകനാണ് കോട്ട് ചട്ട ഭാഗത്തുണ്ടായ പ്രളയം റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ കഴുത്തറ്റം വെള്ളത്തില്‍ മുങ്ങിക്കിടന്നത്.
Level of reporting pic.twitter.com/UFZ9lsQVbk
— Men of Honor (@Saad612011) July 27, 2019
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. നിരവധി പേരാണ് അസദറിനെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ ചിലര്‍ ചാനലിനെ വിമര്‍ശിച്ചും രംഗത്തെത്തി. റിപ്പോര്‍ട്ടറെ അപകടത്തിലേക്ക് തള്ളിയിടുകയാണ് ചാനലെന്നാണ് ചിലരുടെ ആരോപണം. ന്യൂസ് ചാനലായ ജി ടിവിയുടെ റിപ്പോര്‍ട്ടറാണ് അദ്ദേഹം.
Level of reporting pic.twitter.com/UFZ9lsQVbk
— Men of Honor (@Saad612011) July 27, 2019
ആറ് ദിവസം തുടര്‍ച്ചയായി പെയ്ത മഴ പ്രളയത്തിന് വഴിമാറിയപ്പോള്‍ ജനങ്ങള്‍ നേരിടുന്ന ദുരിതത്തിന്റെ ആഴം ആളുകളിലേക്കെത്തിക്കാനായിരുന്നു അസദറിന്റെ ശ്രമം. നേരത്തെ കേരളത്തിലെ സ്വകാര്യ ചാനല്‍ റിപ്പോര്‍ട്ടറുടെ കുട തിരമാലയില്‍ തകര്‍ന്ന വീഡിയോ വൈറലായിരുന്നു.
https://youtu.be/DPrDXrVsakA
Post Your Comments