ഹൈദരാബാദ് : കോടി കണക്കിന് രൂപയുടെ വിദേശ കറൻസികളുമായി ഒരാൾ പിടിയിൽ. ഇന്ന് തെലങ്കാനയിൽ ഹൈദരാബാദിലെ വനസ്ഥലിപുരത്തു നിന്നും ബോഞ്ചിർ സോണിലെ പ്രത്യേക അന്വേഷണ സംഘവും, ലോക്കൽ പോലീസും ചേർന്നാണ് ഇയാളെ പിടികൂടിയത്.
Hyderabad: Special Operations Team, Bhongir Zone along with local police apprehended one person & seized foreign currency worth Rs 2,93,27,265 in Vanasthalipuram, today.#Telangana pic.twitter.com/HPnyR69MFF
— ANI (@ANI) August 1, 2019
വാർത്ത ഏജൻസിയായ എഎൻഐയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രണ്ടര കോടിയിലധികം (2,93,27,265) രൂപ വരുന്ന വിവിധ രാജ്യങ്ങളുടെ കറൻസികളാണ് ഇയാളിൽ നിന്നും പിടിച്ചെടുത്തത്. സംഭവത്ത കുറിച്ച് വിശദമായ അന്വേഷണം നടക്കുന്നെന്നാണ് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
Post Your Comments