തിരുവനന്തപുരം: കേരള സര്‍ക്കാരിന്റെ പ്രത്യേക പ്രതിനിധിയായി ആറ്റിങ്ങല്‍ മുന്‍ എം.പി എ.സമ്പത്തിനെ ഡല്‍ഹിയില്‍ നിയമിച്ചതിനെതിരെ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാല. അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ. പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേരെന്ന് ഫേസ്ബുക്കിലൂടെ അദ്ദേഹം ചോദിക്കുകയുണ്ടായി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;
പുനീത് കുമാറിനെ തിരികെ വിളിക്കണം
………………..
അമേരിക്കയ്ക്ക് പോലും ഡല്‍ഹിയില്‍ ഒറ്റ അംബാസിഡറേ ഉള്ളൂ……
പിന്നെന്തിനാണ് ഇത്തിരിപ്പോന്ന കേരളത്തിന് രണ്ടു പേര്‍ ?
മുന്‍ എം.പി സമ്ബത്തിനെ ഡല്‍ഹിയിലേക്ക് നിയമിച്ച സ്ഥിതിക്ക് ഇപ്പോഴത്തെ റസിഡന്റ് കമ്മിഷണര്‍ പുനീത് കുമാറിനെ തിരികെ വിളിക്കണം……
ഐഎഎസുകാരന് കഴിവില്ലാത്തതിനാലാവണമല്ലോ രാഷ്ട്രീയ നിയമനം ?
രണ്ടു പേരെയും തീറ്റിപ്പോറ്റേണ്ട കാര്യം കേരള ജനതയ്ക്കില്ല….
പുനീത് കുമാറിനെ വല്ല തേങ്ങാപ്പിണ്ണാക്ക് വികസന ബോര്‍ഡിന്റെയും ചെയര്‍മാനാക്കട്ടെ……
തോറ്റ എം.പിമാരെ ബാക്കി 18 പേരെയും 18 സംസ്ഥാനങ്ങളിലേക്കോ രാജ്യതലസ്ഥാനങ്ങളിലേക്കോ നിയമിക്കുന്നതും നന്നാവും…..
സര്‍ക്കാര്‍ ചെലവില്‍ സുഖജീവിതമാകാമല്ലോ …..
സമ്ബത്ത് ഡല്‍ഹിയില്‍ ചെന്നാല്‍ പിന്നെ കേരളത്തിലേക്ക് കേന്ദ്രപദ്ധതികളുടെ കുത്തൊഴുക്കായിരിക്കും….
തിരുവനന്തപുരത്തോ കൊച്ചിയിലോ ചിലപ്പോള്‍ കണ്ണൂരോ ഇന്ത്യ ഗേറ്റ് തന്നെ പണിതേക്കും…..
പ്രളയത്തില്‍ സര്‍വതും തകര്‍ന്ന് അണാപ്പൈസയ്ക്ക് വകയില്ലാത്ത മനുഷ്യര്‍ വര്‍ഷമൊന്നായിട്ടും കണ്ണീരും കയ്യുമായി കഴിയുമ്ബോഴാണ് ഒരു ബ്രാന്‍ഡ് അംബാസിഡറെന്ന ഭാരം കൂടി ചുമലില്‍ വച്ചു കൊടുക്കുന്നത്…..
പ്രളയ സെസ് പിരിച്ച് അംബാസഡര്‍മാര്‍ക്ക് ചെലവിന് കൊടുക്കാം….
പിന്നെ, ലാവലിന്‍ കേസൊക്കെ ഉള്ളതല്ലേ, രാഷ്ട്രീയ അംബാസഡര്‍ ഉള്ളത് ഒരു ബലമാണ്……
Post Your Comments