ആഗ്ര: ഹെല്‍മറ്റ് ധരിക്കാത്തിന് 500 രൂപ പിഴ ഈടാക്കിയതിന്റെ പ്രതികാരമായി ഇലക്ട്രീഷ്യന്‍ പോലീസ് സ്‌റ്റേഷനിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചു.
ഫിറോസാബാദ് ജില്ലയിലെ ലൈന്‍പാര്‍ പോലീസ് സ്റ്റേഷനില്‍ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. ഇതിനെ തുടര്‍ന്ന് നാല് മണിക്കൂറിലധികം പോലീസ് സ്‌റ്റേഷനിലെ വൈദ്യുത ബന്ധം നിലച്ചു. ശ്രീനിവാസ് എന്ന ഇലക്ട്രീഷ്യനാണ് പോലീസുകാര്‍ക്ക് പണി നല്‍കിയത്.
ബാഡി ചപേതിയിലെ ഒരു തകരാര്‍ പരിഹരിച്ചതിന് ശേഷം ഞാന്‍ മോട്ടോര്‍ സൈക്കിളില്‍ ലോക്കല്‍ പവര്‍ സ്റ്റേഷനിലേക്ക് മടങ്ങുകയായിരുന്നു. എന്നാല്‍ ഹെല്‍മെറ്റ് വയക്കാത്തതിനാല്‍ പോലീസ് തടയുകയും സബ് ഇന്‍സ്‌പെക്ടര്‍ രമേശ് ചന്ദ്ര 500 രൂപ പിഴ ഈടാക്കുകയും ചെയ്തു. പിഴയില്‍ നിന്ന് ഒഴിവാക്കി തരണമെന്ന് അപേക്ഷിച്ചെങ്കിലും ഇത് പോലീസുകാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് ഞാന്‍ എന്റെ ജൂനിയര്‍ എഞ്ചിനീയറെക്കൊണ്ട് അദ്ദേഹത്തോട് ഫോണില്‍ സംസാരിപ്പിച്ചു. പിഴയില്‍ നിന്ന് ഒഴിവാക്കി കൊടുക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചിട്ടും കാര്യമുണ്ടായില്ല. ശ്രീനിവാസന്‍ പറഞ്ഞു.
ട്രാഫിക് നിയമങ്ങളെക്കുറിച്ച് പോലീസുകാര്‍ തനിക്ക് വിശദീകരിക്കരിച്ചപ്പോള്‍ താന്‍ കൃത്യസമയത്ത് ഇലക്ട്രിസ്റ്റി ബില്‍ നല്‍കാത്തതിന്റെ നിയമങ്ങളും പിഴയും അവര്‍ക്ക് വിശദീകരിച്ചുനല്‍കിയെന്നും ശ്രീനിവാസ് പറയുന്നു. ലൈന്‍പാറിലെ പോലീസ് സ്റ്റേഷനില്‍ വൈദ്യത ബില്ലിന്റെ കുടിശ്ശിക ഇനത്തില്‍ 6.62 ലക്ഷം രൂപ നല്‍കാന്‍ ബാക്കിയുണ്ടായിരുന്നു. ഇതിനാലാണ് താന്‍ പോലീസ് സ്റ്റേഷന്റെ വൈദ്യുതി ബന്ധം വിച്ഛേദിച്ചതെന്നും ശ്രീനിവാസ് പറഞ്ഞു.
‘വൈദ്യത ബില്‍ അടയ്ക്കാനായി പലതവണ പോലീസ് സ്റ്റേഷനില്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ബുധനാഴ്ച, ഞങ്ങള്‍ ലൈന്‍പാര്‍ പോലീസ് സ്റ്റേഷന്റെ തീര്‍പ്പുകല്‍പ്പിക്കാത്ത തുക വീണ്ടും പരിശോധിച്ചു. ഇതേ തുടര്‍ന്ന് പോലീസ് സ്റ്റേഷനില്‍ 7 ലക്ഷം രൂപ കുടിശ്ശികയുണ്ടെന്ന് കണ്ടെത്തി. 2016 മുതല്‍ അവര്‍ ഒരു പൈസ പോലും നല്‍കിയിട്ടില്ല’. ഫിറോസാബാദ് ജില്ലയിലെ സബ് ഡിവിഷണല്‍ ഓഫീസര്‍ രണ്‍വീര്‍ സിംഗ് പറഞ്ഞു.
പോലീസുകാര്‍ പിഴ ഈടാക്കിയതിനെ തുടര്‍ന്ന് ഇലക്ട്രീഷ്യനും മറ്റ് ജോലിക്കാരും പ്രകോപിതരായി. കഴിഞ്ഞ നാല് മാസമായി ജോലിക്കാര്‍ക്ക് ശമ്പളം ലഭിച്ചിട്ടില്ലെന്നും ശ്രീനിവാസ് 500 രൂപ ചലാന്‍ നല്‍കാന്‍ തന്റെ കൈവശമില്ലെന്ന് അറിയിച്ചതായും അദ്ദേഹം പറഞ്ഞു. പവര്‍ ബില്‍ നിര്‍മ്മിച്ച ശേഷം പോലീസ് തര്‍ക്കം പരിഹരിക്കുന്നതിന് ചൊവ്വാഴ്ച രാത്രി ഉദ്യോഗസ്ഥര്‍ തങ്ങളെ ബന്ധപ്പെട്ടതായും ഫിറോസാബാദിലെ എല്ലാ ഓഫീസുകള്‍ക്കും പോലീസ് സ്റ്റേഷനുകള്‍ക്കുമായുള്ള വൈദ്യുതി ബില്ലിനെതിരെ 1.15 കോടി രൂപ ഇതിനകം ഡിവിവിഎന്‍എല്ലിന് നല്‍കിയിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
Post Your Comments