Latest NewsIndia

ഊബര്‍ ഈറ്റ്‌സിനെയും സൊമാറ്റോയെയും ബഹിഷ്കരിക്കാൻ ട്വിറ്ററില്‍ ആഹ്വാനം

ബോയ്‌ക്കോട്ട് ഊബര്‍ ഈറ്റ്‌സ്, ബോയ്‌കോട്ട് സൊമാറ്റോ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

തിരുവനന്തപുരം: ഉപഭോക്താവിന് ഭക്ഷണത്തിന് മതമില്ലെന്ന് പറഞ്ഞ സൊമാറ്റോയെയും അവരെ പിന്തുണച്ച ഊബര്‍ ഈസ്റ്റിനെയും ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ചെയ്ത് ഒരുകൂട്ടം ആളുകൾ. ട്വിറ്ററില്‍ ബഹിഷ്‌കരണാഹ്വാനം ട്രെന്‍ഡിംഗ് ആയിരിക്കുകയാണ്. ബോയ്‌ക്കോട്ട് ഊബര്‍ ഈറ്റ്‌സ്, ബോയ്‌കോട്ട് സൊമാറ്റോ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രചരിക്കുന്നത്.

മധ്യപ്രദേശ് സ്വദേശിയായ അമിത് ശുക്ല എന്നയാളാണ് ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്തത്. ഹിന്ദുവല്ലാത്ത ഡെലിവറി ബോയി മാറ്റണമെന്ന് ഇയാള്‍ ആവശ്യപ്പെട്ടെങ്കിലും സൊമാറ്റോ തയ്യാറായില്ല. തുടര്‍ന്ന് ഇയാള്‍ ഓര്‍ഡര്‍ ക്യാന്‍സല്‍ ചെയ്യുകയായിരുന്നു. ഇയാള്‍ ഇക്കാര്യം സെമാറ്റോയെ ടാഗ് ചെയ്ത് ട്വീറ്റ് ചെയ്തതോടെയാണ് സംഭവം ചര്‍ച്ചയായത്. ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ നിലപാട്.ഭക്ഷണത്തിന് മതമില്ലെന്നും ഭക്ഷണമാണ് മതമെന്നുമായിരുന്നു സൊമാറ്റോയുടെ നിലപാട്.

കമ്പനിയുടെ നിലപാടിന് സോഷ്യല്‍ മീഡിയയില്‍ മികച്ച പിന്തുണയാണ് ലഭിച്ചത്. ഇതിനിടെ ഇയാളില്‍ നിന്ന് വിശദീകരണം തേടി നോട്ടീസ് അയച്ചതായി ജബല്‍പൂര്‍ പോലീസ് സൂപ്രണ്ട് അമിത് സിംഗ് ആരോപണം തെളിഞ്ഞാല്‍ മതവികാരം വ്രണപ്പെടുത്തിയതിന് തുല്യമാണെന്നും ഇയാള്‍ക്കെതിരെ കേസെടുക്കുമെന്നും എസ്.പി കൂട്ടിച്ചേര്‍ത്തു.

അതേസമയം സംഭവം വന്‍ വിവാദമായിട്ടും ഡെലിവറി ജീവനക്കാരനെ മാറ്റാന്‍ ആവശ്യപ്പെട്ടതിനെ ന്യായീകരിച്ച്‌ അമിത് ശുക്ല രംഗത്ത് വന്നു. തന്റെ മതവിശ്വാസവുമായി ബന്ധപ്പെട്ട കാര്യമാണ് ചോദിച്ചതെന്നും സൊമാറ്റോ അത് മാനിക്കണമായിരുന്നെന്നും ശുക്ല പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button