വിശാഖപട്ടണം: ഇന്ത്യന്‍ ക്രിക്കറ്റ് താരം വേണുഗോപാല്‍ റാവു അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു. 16 ഏകദിനങ്ങളില്‍ ഇന്ത്യക്കായി കളത്തിലിറങ്ങിയിട്ടുണ്ട് 37കാരനായ റാവു. 24.22 ശരാശരിയില്‍ 218 റണ്‍സാണ് റാവുവിന്റെ സമ്പാദ്യം. 61 റണ്‍സാണ് റാവുവിന്റെ അക്കൗണ്ടിലുള്ള ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. 65 ഐപിഎല്‍ മത്സരങ്ങളിലും റാവു പാഡണിഞ്ഞിട്ടുണ്ട്.
ഐപിഎല്ലില്‍ ഡെക്കാന്‍ ചാര്‍ജേഴ്സ്, സണ്‍റൈസേഴ്സ് ഹൈദരാബാദ്, ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് എന്നീ ടീമുകളുടെ താരമായിരുന്നു വേണുഗോപാല്‍ റാവു. ഇപ്പോഴത്തെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാന്‍ എം എസ് കെ പ്രസാദിന് ശേഷം ആന്ധ്രയില്‍ നിന്ന് ഇന്ത്യന്‍ ടീമിലെത്തിയ ഏക താരമെന്ന പ്രത്യേകതയും വേണുഗോപാല്‍ റാവുവിന് ഉണ്ട്.
രഞ്ജി ട്രോഫിയില്‍ ഗുജറാത്ത്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ക്ക് വേണ്ടിയും റാവു കളിച്ചിട്ടുണ്ട്. 2000ല്‍ ലോകകപ്പ് നേടിയ അണ്ടര്‍ 19 ഇന്ത്യന്‍ ടീമിലെ അംഗമായിരുന്നു. 2005 ജൂലൈ 30ന് ശ്രീലങ്കയ്ക്കെതിരെ ആയിരുന്നു ഇന്ത്യന്‍ സീനിയര്‍ ടീമിലെ അരങ്ങേറ്റം. 2006 മെയ് 23 നാണ് അവസാന ഏകദിനം കളിച്ചത്.
Post Your Comments