UAELatest News

അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ചു; ദുബായിൽ യുവാവ് പിടിയിൽ

ദുബായ്: അൻപത്തിമൂന്നുകാരിയെ ഇരുപതിലേറെ തവണ പീഡിപ്പിച്ച യുവാവ് ദുബായിൽ പിടിയിൽ. ജനുവരി 4 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. 32 കാരനായ നൈജീരിയൻ യുവാവ് ആണ് പിടിയിലായത്. ഓൺലൈൻ ചാറ്റിങ് ആപ്പിലൂടെയാണ് യുവാവ് ഇവരെ പരിചയപ്പെട്ടത്. തുടർന്ന് ഇവർ പരസ്‌പരം കാണാൻ തീരുമാനിക്കുകയും ഒരു കഫേയിൽ വെച്ച് കത്തി കാട്ടി സ്വന്തം അപ്പാർട്മെzന്റിലേക്ക് കൂട്ടികൊണ്ട് പോയ ശേഷം പീഡിപ്പിക്കുകയുമായിരുന്നു. ഇവരുടെ പാസ്‌പോർട്ടും ഫോണും വസ്ത്രങ്ങളും യുവാവ് മാറ്റിവെക്കുകയും ചെയ്തു. തുടർന്ന് ഇരുപതോളം തവണ തന്നെ പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതിയിൽ വ്യക്തമാക്കുന്നത്. തുടർന്ന് ശാരീരികമായി ഉപദ്രവിക്കുകയും ചെയ്‌തു. ഒരു വർഷമാണ് പിടിയിലായ യുവാവിന് ശിക്ഷ ലഭിച്ചിരിക്കുന്നത്. തുടർന്ന് നാട് കടത്താനും ഉത്തരവുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button