Onam 2023KeralaLatest NewsNews

ആരാണ് മഹാബലി: തിരുവോണവും മഹാബലിയും തമ്മിലുള്ള ബന്ധം ഇതാണ്

ലയാളികളുടെ ദേശീയ ഉത്സവമാണ് ഓണം. സമൃദ്ധിയുടെയും ഐശ്യര്യത്തിന്റെയും പ്രതീകമായാണ് ഓണം ആഘോഷിക്കുന്നത്. ഓരോ വർഷവും തിരുവോണ നാളിൽ മഹാബലി തന്റെ പ്രജകളെ അദൃശ്യനായി സന്ദർശിക്കാൻ വരുന്നു എന്നാണ് ജനങ്ങളുടെ ഇടയിൽ ഉള്ള വിശ്വാസം. ഈ ദിനമാണ് തിരുവോണമായി ആഘോഷിക്കുന്നത്.

Read Also: ആരോപണങ്ങള്‍ സത്യസന്ധമാണെന്ന് തെളിയിക്കാനാകുമോ? മാതൃഭൂമിയെ പരസ്യ സംവാദത്തിന് വിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

അസുരരാജാവും വിഷ്ണുഭക്തനുമായിരുന്ന പ്രഹ്ലാദന്റെ പേരക്കുട്ടിയാണ് മഹാബലി എന്ന മാവേലി എന്നാണ് വിശ്വാസം. മഹാബലിയുടെ ഭരണകാലത്ത് മാനുഷരെല്ലാം ഒരുപോലെയായിരുന്നുവെന്നാണ് പറയപ്പെടുന്നത്. കള്ളവും, ചതിയും ഇല്ലാതെ സമൃദ്ധിയുടെ കാലമായിരുന്നു മഹാബലിയുടെ ഭരണകാലം. ഇതിൽ അസൂയപൂണ്ട ദേവന്മാർ വൈകുണ്ഡത്തിൽ മഹാവിഷ്ണുവിന്റെ അടുക്കലെത്തി മഹാബലിയെ കുറിച്ച് പറഞ്ഞു. ദേവന്മാർ ആവശ്യപ്പെട്ടതനുസരിച്ച് മഹാവിഷ്ണു, വാമനവേഷത്തിൽ മഹാബലിയുടെ അടുക്കലെത്തി ഭിക്ഷചോദിച്ചു. ഈ സമയം വിശ്വജിത്ത് യാഗം ചെയ്തുകൊണ്ടിരുന്ന മഹാബലി അത് നൽകാനും തീരുമാനിച്ചു.

വാമനൻ മഹാബലിയിൽ നിന്ന് മൂന്നടി മണ്ണ് ആവശ്യപ്പെട്ടു. ഇത് തിരിച്ചറിഞ്ഞ അസുരഗുരു ശുക്രാചാര്യർ ദാനം നൽകുന്നതിൽ നിന്ന് മഹാബലിയെ വിലക്കിയെങ്കിലും ഇതിനെ മറി കടന്ന് മൂന്നടി മണ്ണ് അളന്നെടുക്കാൻ അനുവാദം നൽകി. ശേഷം വാമനൻ ആകാശംമുട്ടെ വളർന്ന് തന്റെ കാൽപ്പാദം അളവുകോലാക്കി മാറ്റി. ആദ്യത്തെ രണ്ടടിക്കു തന്നെ സ്വർഗ്ഗവും ഭൂമിയും പാതാളവും അളന്നെടുത്തു. മൂന്നാമത്തെ അടിക്കായി സ്ഥലമില്ലാതെവന്നപ്പോൾ മഹാബലി തന്റെ ശിരസ്സ് കാണിച്ചു കൊടുത്തു.

തന്റെ പാദ സ്പർശത്താൽ വാമനൻ, മഹാബലിയെ അഹങ്കാരത്തിൽ നിന്ന് മോചിതനാക്കി സുതലത്തിലേക്ക് ഉയർത്തി. വർഷത്തിലൊരിക്കൽ അതായത് ചിങ്ങമാസത്തിലെ തിരുവോണനാളിൽ തന്റെ പ്രജകളെ സന്ദർശിക്കാൻ വാമനൻ മഹാബലിയ്ക്ക് അനുവാദം നൽകി. ഇതാണ് മഹാബലിയും ഓണവും തമ്മിലുള്ള ഐതീഹ്യം.

Read Also: ആരോപണങ്ങള്‍ സത്യസന്ധമാണെന്ന് തെളിയിക്കാനാകുമോ? മാതൃഭൂമിയെ പരസ്യ സംവാദത്തിന് വിളിച്ച് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

shortlink

Related Articles

Post Your Comments

Related Articles


Back to top button