ജമ്മു : ജമ്മു-ശ്രീനഗര്‍ ദേശീയപാത വീണ്ടും അടച്ചു. കനത്ത മഴയെത്തുടര്‍ന്ന് ദേശീയപാതയിൽ മണ്ണിടിഞ്ഞിരുന്നു. ഉദംപുരിലെ മൗഡ് മേഖലയിലാണ് മണ്ണിടിച്ചിൽ ഉണ്ടായത്. നിലവിൽ റോഡ് പുനർനിർമാണം നടന്നുകൊണ്ടിരിക്കുകയാണ്. ചരക്കുലോറികള്‍ ഉള്‍പ്പെടെ നിരവധി വാഹങ്ങള്‍ റോഡില്‍ കുടുങ്ങിയിരിക്കുകയാണ്. ചരക്കുനീക്കം തടസ്സപ്പെട്ടതോടെ താഴ്വരയില് അവശ്യസാധനങ്ങളുടെ വിതരണം മുടങ്ങി.
ദേശീയപാത അടച്ചതിനാൽ അമർനാഥ് യാത്രയും താൽക്കാലികമായി നിർത്തിവെച്ചിരിക്കുകയാണ്.കനത്ത മഴയെത്തുടർന്നന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടച്ചുപൂട്ടാൻ അധികൃതർ ഉത്തരവിട്ടു.
Post Your Comments