അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നതിനെതിരെ ഐക്യരാഷ്ട്ര സംഘടന. ഇത് വധശിക്ഷക്കെതിരായ അന്താരാഷ്ട്ര തലത്തിലെ നീക്കങ്ങള്‍ക്ക് എതിരാണെന്ന് യു.എന്‍ പറയുന്നു. പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ താത്പര്യ പ്രകാരമാണ് അമേരിക്കയില്‍ വധശിക്ഷ പുനസ്ഥാപിക്കുന്നത്. ആഗോള തലത്തില്‍ വധശിക്ഷ നിരോധിക്കാനുള്ള നീക്കത്തിനെതിരെയാണ് അമേരിക്കയുടെ നടപടിയെന്ന് യു.എന്‍ വ്യക്തമാക്കി.
വധശിക്ഷക്ക് വിധിച്ചൊരാള്‍ പിന്നീട് കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയാല്‍ നഷ്ടപ്പെട്ട ജീവന്‍ തിരിച്ചുകിട്ടില്ലെന്നാണ് യുഎന്‍ പറയുന്നത്. അതും 16 വര്‍ഷങ്ങള്‍ക്ക് ശേഷം. ബലാത്സംഗം, കൊലപാതകം എന്നീ കുറ്റങ്ങള്‍ക്ക് ശിക്ഷിക്കപ്പെട്ട 5 പേരുടെ വധശിക്ഷ വരുന്ന ഡിസംബറിലും ജനുവരിയിലും നടത്താനാണ് നിയമ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനെതിരെ അമേരിക്കയില്‍ തന്നെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
ഇപ്പോഴിതാ യു.എന്നും രംഗത്തെത്തിയിരിക്കുന്നത്. ലോകത്ത് വിവിധയിടങ്ങളില്‍ നിരവധി നിരപരാധികളെ വധശിക്ഷക്ക് വിധിച്ചതും യുഎന് ചൂണ്ടിക്കാട്ടുന്നു. ന്യൂനപക്ഷങ്ങളും പാവപ്പെട്ടവരുമാണ് കൂടുതലും ഇരയാക്കപ്പെടുന്നതെന്നും പറയുന്നു. എങ്കിലും അമേരിക്കയില്‍ നടത്തിയ ഒരു സര്‍വേയില്‍ 56 ശതമാനം പേര്‍ വധശിക്ഷയെ അനുകൂലിക്കുന്നുണ്ട്. എന്നാല്‍ മൂന്ന് പതിറ്റാണ്ടിനിടെ വധശിക്ഷയെ അനുകൂലിക്കുന്നവരുടെ അളവില്‍ 24 ശതമാനം കുറവ് വന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Post Your Comments