മുംബൈ: ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ട ഇന്ത്യയുടെ ടെസ്റ്റ് ഓപ്പണര്‍ പൃഥ്വി ഷായ്ക്ക് എട്ട് മാസം വിലക്ക് ഏർപ്പെടുത്തി. ഈ വര്‍ഷം ഫെബ്രുവരി 22ന് സയീദ് മുഷ്താഖ് അലി ട്രോഫിക്കിടെയാണ് താരത്തിന്റെ മൂത്ര സാംപില്‍ പരിശോധനയ്ക്ക് അയച്ചത്. ഇതിന്റെ ഫലം പുറത്തുവന്നപ്പോൾ വാഡ (വേള്‍ഡ് ആന്‍ഡി ഡോപ്പിങ് ഏജന്‍സി) നിരോധിച്ച മരുന്നാണ് കണ്ടെത്തിയത്. ചുമയ്ക്കുള്ള മരുന്നില്‍ അടങ്ങിയ ടെര്‍ബറ്റലൈനിന്റെ അംശമാണ് താരത്തിന് വിനയായത്. സാംപിള്‍ പരിശോധനയ്ക്ക് അയച്ചത് മുതല്‍ ഈ വര്‍ഷം നവംബര്‍ 15 വരെയാണ് പൃഥ്വിക്ക് വിലക്ക്. ചുമയ്ക്കുള്ള മരുന്ന് കൂടുതലായി ഉപയോഗിച്ചതാണ് പ്രശ്നമായതെന്ന് പൃഥ്വി വ്യക്തമാക്കുകയുണ്ടായി. പൃഥ്വിയുടെ വിശദീകരണം തൃപ്തികരമാണെന്നും ഇക്കാര്യം ബിസിസിഐ അംഗീകരിക്കുകയും ചെയ്തുവെന്നാണ് റിപ്പോർട്ട്.
Board of Control for Cricket in India (BCCI): Prithvi Shaw registered with Mumbai Cricket Association, has been suspended for a doping violation for 8 months. Mr. Shaw had inadvertently ingested a prohibited substance, which can be commonly found in cough syrups. pic.twitter.com/m0bUnXrQC6
— ANI (@ANI) July 30, 2019
Post Your Comments