Latest NewsKerala

അറിയാതെ പോകരുത് ഈ നന്മ; സൗജന്യ ഭക്ഷണവുമായി ഒരു ഹോട്ടല്‍

ഒരു നേരത്തെ ആഹാരത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്നവര്‍ ധാരാളമുണ്ട്. അത്തരക്കാര്‍ക്ക് ഒരുപിടി അന്നം നല്‍കുന്നവര്‍ വലിയവനാണ്. അങ്ങനൊരു വലിയവനാണ് കുറ്റ്യാടി കോതോട് പ്രവര്‍ത്തിക്കുന്ന കണ്ടത്തില്‍ എന്ന ഹോട്ടല്‍ ഉടമ തോട്ടയ്ക്കാട് ബാബു. പ്രായമായവരെ വൃദ്ധസദനത്തിലേക്ക് തള്ളുന്നവരും ബാബുവിനെ കണ്ടുപടിക്കണം. ബാബു അന്നം നല്‍കുന്നത് 75 വയസുകഴിഞ്ഞവര്‍ക്കാണ്. അതും സൗജന്യമായി. എന്തു ഭക്ഷണവും എത്ര വേണമെങ്കിലും ഇവര്‍ക്ക് കഴിക്കാം. 75 വയസ്സില്‍ കൂടുതല്‍ പ്രായമുള്ളവര്‍ക്ക് ഭക്ഷണം സൗജന്യമായി നല്‍കുന്നു എന്നൊരു ബോര്‍ഡും ഹോട്ടലിന് മുന്നില്‍ ബാബു വെച്ചിട്ടുണ്ട്. ഇവര്‍ ഇനി അഥവാ ഭക്ഷണം കഴിച്ച് പണം നല്‍കാന്‍ ശ്രമിച്ചാലും ബാബു അത് വാങ്ങില്ല.

ഇങ്ങനെയൊരു സത്കര്‍മ്മം ചെയ്യുന്നതിന് ബാബുവിന് പറയാന്‍ ചില കാരണങ്ങളുണ്ട്. പ്രായമായ ആളുകള്‍ ഈ പ്രദേശത്തുണ്ട്. അവര്‍ രാവിലെയും വൈകിട്ടുമൊക്കെ അങ്ങാടിയിലേക്ക് വരാറുണ്ട്. കൈയില്‍ പണമില്ലാത്തത് കൊണ്ട് അവര്‍ക്ക് ചായ കുടിക്കാന്‍ പറ്റാത്ത സാഹചര്യമുണ്ടെന്ന് ബാബു പറയുന്നു. അഞ്ചുവര്‍ഷം മുമ്പാണ് ബാബു ഹോട്ടല്‍ ആരംഭിക്കുന്നത്. അന്നു മുതല്‍ പ്രായമായവരോട് ഭക്ഷണത്തിന് പണം വാങ്ങാറില്ല. പാലിയേറ്റീവിന്റെ ഒരു ലക്ഷ്യവും ബാബുവിന്റെ മനസിലുണ്ട്. ബാബുവിന്റെ നന്മ പ്രകാശം പോലെ പരക്കട്ടെയെന്നാണ് ഇവിടെ വരുന്ന ഓരോരുത്തരും ആശംസിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button