തിരുവനന്തപുരം: ദേശീയ ചലചിത്ര പുരസ്‌കാരങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ച് സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണന്‍. ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ നിര്‍ത്തലാക്കേണ്ട കാലം അതിക്രമിച്ചെന്നും പുരസ്‌കാര ജൂറി ഒരു രാഷ്ട്രീയ പാര്‍ട്ടിയുടെ കാലാള്‍പ്പടയായി മാറിയെന്നും പറഞ്ഞ അടൂര്‍ അവരാണ് ആര്‍ക്കൊക്കെ അവാര്‍ഡ് നല്‍കണമെന്ന് തീരുമാനിക്കുന്നതെന്നും ചലചിത്ര പുരസ്‌കാരത്തില്‍ രാഷ്ട്രീയമുണ്ടെന്നും കുറ്റപ്പെടുത്തി.
എന്തിനു വേണ്ടിയാണോ ദേശീയ അവാര്‍ഡുകള്‍ തീരുമാനിക്കപ്പെട്ടത് അതിന്റെ ആശയം തന്നെ പൂര്‍ണമായും കടപുഴക്കി എറിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ബി.ജെ.പിയെ പേരെടുത്ത് പറയാതെയാണ് അടൂരിന്റെ വിമര്‍ശനം.ജയ് ശ്രീറാം വിളിക്കാത്തതിന്റെ പേരിലുള്ള ആള്‍ക്കൂട്ട ആക്രമണങ്ങളെ അപലപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സാമൂഹ്യ, സാംസ്‌കാരിക പ്രവര്‍ത്തകരെഴുതിയ കത്തില്‍ ഒപ്പുവച്ച അടൂരിനെ ബി.ജെ.പി സംസ്ഥാന വക്താവ് ബി. ഗോപാലകൃഷ്ണന്‍ ഫേസ് ബുക്കിലൂടെ രൂക്ഷമായി വിമര്‍ശിച്ചിരുന്നു.
ജയ് ശ്രീറാം വിളി സഹിക്കുന്നില്ലങ്കില്‍ അടൂരിന് പേര് മാറ്റി അന്യഗ്രഹങ്ങളില്‍ പോകാമെന്നാണ് ബി. ഗോപാലകൃഷ്ണന്‍ വിമര്‍ശിച്ചത്. വേണ്ടി വന്നാല്‍ അടൂരിന്റെ വീടിന്റെ മുന്നില്‍ ജയ് ശ്രീറാം വിളിക്കുമെന്ന ഗോപാലകൃഷ്ണന്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു.
Post Your Comments