ചെന്നൈ: ഏഴുവയസ്സുകാരന്റെ വായ്ക്കുള്ളിൽ നിന്ന് ഡോക്ടർമാർ കണ്ടെത്തിയത് 526 പല്ലുകള്‍. ചെന്നൈ നഗരത്തിലെ സവീത ഡെന്റല്‍ കോളജ് ആശുപത്രിയിലാണ് സംഭവം. അപൂര്‍വമായി മാത്രം കാണപ്പെടുന്ന കോംപൗണ്ട് കംപോസിറ്റ് ഓണ്ടോടോം എന്ന അസുഖ ബാധിതനായ കുട്ടിയിലാണ് ഇത്രയും പല്ലുകൾ ഉള്ളതായി കണ്ടെത്തിയത്. കുട്ടിയുടെ അവസ്ഥ മനസിലാക്കിയ ഡോക്ടർമാർ ഒടുവിൽ ശസ്ത്രക്രിയ നടത്താൻ തീരുമാനിക്കുകയായിരുന്നു.
രക്ഷിതാക്കള്‍ കുട്ടിയുടെ മൂന്നാം വയസ്സില്‍ തന്നെ മോണയില്‍ വീക്കം ശ്രദ്ധിച്ചിരുന്നെങ്കിലും കൂടുതല്‍ കാര്യമാക്കിയിരുന്നില്ല. പിന്നീട് വീക്കം വര്‍ധിച്ചപ്പോഴാണ് അവര്‍ ആശുപത്രിയില്‍ എത്തിയതെന്ന് സര്‍ജറി വിഭാഗത്തിലെ ഡോക്ടറായ പി. സെന്തില്‍നാഥന്‍ വ്യക്തമാക്കി. കുട്ടിക്ക് അനസ്‌തേഷ്യ നല്‍കി മോണ കീറിയപ്പോള്‍ ചെറിയ സഞ്ചിപോലെ ഒരു ഭാഗം കണ്ടെത്തി. 200 ഗ്രാമോളം തൂക്കമുണ്ടായിരുന്ന ഈ കുഞ്ഞുസഞ്ചിയില്‍ നിന്നുമാണ് ചെറുതും വലുതുമായ 526ഓളം പല്ലുകള്‍ കണ്ടെത്തിയത്.
Post Your Comments